സൗദി മരുഭൂമിയില്‍ മലയാളി ദമ്പതികള്‍ മരിച്ച നിലയില്‍; ദുരൂഹമരണമെന്ന് പൊലീസ്

റിയാദ്: സൗദി അറേബ്യയിലെ മരുഭൂമിയില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി.

നാദാപുരം സ്വദേശികളായ കുഞ്ഞബ്ദുള്ള, ഭാര്യ റിസ്‌വാന എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അല്‍ഹസയിലെ അയൂണില്‍ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ദമാമിലേക്ക് പോകുന്നെന്ന് സുഹൃത്തുക്കളോട് പറഞ്ഞ ശേഷമാണ് കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് പുറത്തേക്ക് പോയത്. എന്നാല്‍ പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു.

രണ്ട് ദിവസമായിട്ടും ഇവരെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കുഞ്ഞബ്ദുള്ള ജോലി ചെയ്യുന്ന ഹൈപ്പര്‍മാര്‍ക്കറ്റ് ഉടമകള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെ, ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ വിവരം പൊലീസ് അറിയിക്കുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആരോപണം.

ദീര്‍ഘകാലമായി കുഞ്ഞബ്ദുള്ള സൗദിയിലാണ്. നാലു വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News