ഒരു അഡാറ് ലൗവിൽ പ്രിയ വാര്യരുടെ ലിപ് ലോക്കും

ഒരൊറ്റ രാത്രി കൊണ്ട് ഒരൊറ്റ സീനിലൂടെ ഇന്‍റർനെറ്റിൽ ഹിറ്റായ പ്രിയ വാര്യരെ ഇന്ന് ലോകമെങ്ങും തിരയുകയാണ്. സമൂഹമാധ്യമങ്ങളിൽ ബോളിവുഡ് താരങ്ങളേയും കീ‍ഴടക്കി മുന്നേറുകയാണ് ഈ തൃശൂർകാരി സുന്ദരി.

ഒരു അഡാറ് ലൗവിലെ നായികയാണ് പ്രിയ വാര്യർ.ചെറിയ വേഷത്തിലഭിനയിക്കാൻ വന്ന പ്രിയ പിന്നീട് ട്രെയിലറിൽ ഹിറ്റായപ്പോൾ നായികയാവുകയായിരുന്നു. പ്രിയയുടെ പ്രശസ്തി മൂലം ആരാധകരെ ഭയന്ന് ഇപ്പോൾ സിനിമയുടെ ചിത്രീകരണം പോലും നിർത്തി വച്ചിരിക്കുകയാണ് സംവിധായകൻ ഒമറും കൂട്ടരും.

ഒരു അഡാറ് ലൗവിന്‍റെ അണിയറപ്രവർത്തകരിൽ നിന്ന് അറിയാൻ ക‍ഴിഞ്ഞ ഒരു വിവരം ചിത്രത്തിൽ പ്രിയ വാര്യരുടെ ലിപ് ലോക്ക് സീനും ഉണ്ടെന്നാണ്. എന്നാൽ സെൻസർ ബോർഡ് ഇതിനെ എങ്ങിനെയെടുക്കും എന്ന ആശങ്കയും അണിയറപ്രവർത്തകർക്കുണ്ട്.

മതവികാരം വൃണപ്പെടുത്തിയെന്ന് കാട്ടിയുളള പരാതിയിന്മേൽ സിനിമയുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് നിലനിൽക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here