പിഎന്‍ബി തട്ടിപ്പ്: ‘സുപ്രീംകോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം, നീരവ് മോദിയെ തിരിച്ചെത്തിക്കണം’; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പില്‍ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചണ് ഹര്‍ജി പരിഗണിക്കുന്നത്.

തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്ന് രാജ്യം വിട്ട് നീരവ് മോദിയെ രണ്ട് മാസത്തിനകം തിരിച്ചെത്തിക്കണമെന്നും, കേസില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കുക.

അടിയന്തര പ്രധാന്യത്തോടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. എന്നാല്‍ കേസില്‍ നീരവ് മോദിയെ കുറ്റവിമുക്തമനാക്കുമെന്ന് നീരവിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

2ജി കേസും, ബോഫേഴ്‌സ് കേസും പോലെ ഇതും തള്ളിപ്പോകുമെന്നാണ് വിജയ് അഗര്‍വാളിന്റെ വാദം. അതിനിടയില്‍ ആരോപണങ്ങള്‍ നിഷേധിച്ച് നീരവ് മോദിയും രംഗത്തെത്തി.

തിരിച്ചടക്കാനുള്ള തുക ബാങ്ക് പെരുപ്പിച്ച് കാണിച്ചെന്നാരോപിച്ച് പഞ്ചാബ് നാഷണല്‍ ബാങ്കിന് നീരവ് കത്തെഴുതി. ജനങ്ങളുടെയും മാധ്യമങ്ങലുടെയും ഇടയിലേക്ക് കേസ് എത്തിച്ചതിലൂടെ പണം തിരിച്ചടക്കാനുള്ള സാഹചര്യം ബാങ്ക് ഇല്ലാതാക്കി, തന്റെ ബിസിനസ് പഞ്ചാബ് നാഷണല്‍ ബാങ്ക് തകര്‍ത്തെന്നും നീരവ് കത്തില്‍ ആരോപിച്ചു.

നേരത്തെ ന്യൂയോര്‍ക്കിലുണ്ടെന്ന് കരുതപ്പെട്ട നീരവ് മോദി ബെല്‍ജിയത്തിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബെല്‍ജിയം പൗരത്വം കൂടിയുള്ള ആളാണ് നീരവ് മോദി. എന്നാല്‍ നീരവിനെ കണ്ടെത്താന്‍ സിബിഐക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നീരവിന്റെ സ്ഥാപനങ്ങളില്‍ സിബിഐ പരിശോധന തുടര്‍ന്നു വരികയാണ്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് ബാങ്ക് ജീവനക്കാരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത ഗോകുല്‍ ഷെട്ടി അടക്കമുള്ളവര്‍ സിബിഐ കസ്റ്റഡിയിലാണ്.

അതേസമയം, 3700 കോടി തട്ടിപ്പ് നടത്തിയ റോട്ടോമാക് കമ്പനി ഉടമ വിക്രം കോത്താരിയുടെ കാണ്‍പൂരിലെ സ്ഥാപനങ്ങളിലും പരിശോധന തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News