തന്നെ കൊല്ലാന്‍ വാടകകൊലയാളികള്‍ക്ക് തോക്കും കൊടുത്തുവിട്ട ആളാണ് കെ സുധാകരനെന്ന് ഇപി ജയരാജന്‍; ”ആ സുധാകരന്‍ എട്ടുമണിക്കൂറൊന്നും ഉപവസിച്ചാല്‍ പോര”

കോഴിക്കോട്: കണ്ണുരില്‍ കെ സുധാകരന്‍ നടത്തുന്നത് കപട സമരമാണെന്ന് ഇപി ജയരാജന്‍ എംഎല്‍എ.

തന്നെ കൊല്ലാന്‍ വാടകകൊലയാളികള്‍ക്ക് തോക്കും കൊടുത്തുവിട്ട ആളാണ് കെ സുധാകരന്‍. അങ്ങനെയുള്ള കെ സുധാകരന്‍ എട്ടുമണിക്കൂറൊന്നും ഉപവസിച്ചാല്‍ പോരെന്നും ഇപി ജയരാജന്‍ പറഞ്ഞു.

കണ്ണുരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കെ സുധാകരന്‍ നടത്തുന്ന ഉപവാസ സമരത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏത് കൊലപാതകവും അപലപിക്കേണ്ടതാണെന്നും കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News