സ്ത്രീകള്‍ നിയന്ത്രിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന റെയില്‍വെ സ്റ്റേഷന്‍

രാജ്യത്ത് ഉദ്യോഗസ്ഥരായി സ്ത്രീകള്‍ മാത്രമുള്ള, സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷന്‍. വായിച്ചു തള്ളിക്കളയാന്‍ വരട്ടെ. മേല്‍പ്പറഞ്ഞ കാര്യം യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂര്‍ ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍.

ടിക്കറ്റ് കളക്ടര്‍ മുതല്‍ സ്‌റ്റേഷന്‍ സൂപ്രണ്ട് വരെ, സ്റ്റേഷന്‍ മാസ്റ്റര്‍ മുതല്‍ അന്വേഷണ കൗണ്ടര്‍ വരെ എങ്ങും സ്ത്രീ ജീവനക്കാര്‍ മാത്രം.

ഇവരുടെ സംരക്ഷണത്തിനായി 11 വനിതാ പൊലീസ് ഉദ്യോഗസ്ഥരെയും ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിയമിച്ചിട്ടുണ്ട്.

ഇന്നലെ മുതല്‍ ട്രെയിന്റെ സഞ്ചാരപാതയുടെ അടിസ്ഥാനത്തില്‍ ട്രാക്കുകളുടെ നിര്‍ണ്ണയം നടത്തുന്നത് ഉള്‍പ്പടെ ടിക്കറ്റ് വിതരണം, ടിക്കറ്റ് കളക്ഷന്‍ തുടങ്ങി സ്റ്റേഷനിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് ഇവിടുത്തെ 40 വനിതാ ജീവനക്കാരാണ്.

സ്ത്രീ ജീവനക്കാര്‍ നിയന്ത്രിക്കുന്ന രാജ്യത്തെ രണ്ടാമത്തെ റെയില്‍വേ സ്റ്റേഷന്‍ എന്ന പദവി ഇനി ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷനു സ്വന്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here