വാഗ്ദാനം പാലിച്ച് പിണറായി സര്‍ക്കാര്‍; കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ആരംഭിച്ചു; ഏത് നല്ലകാര്യം ചെയ്താലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പെന്‍ഷന്‍കാര്‍ക്ക് കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കുമെന്ന് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തങ്ങളെ സര്‍ക്കാര്‍ കയ്യൊഴിയുകയില്ല എന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ബോധ്യത്തെ സര്‍ക്കാര്‍ മാനിക്കുന്നു. സഹകരണബാങ്കുകള്‍ വഴി പെന്‍ഷന്‍ കൊടുത്താല്‍ കെഎസ്ആര്‍ടിസിയും ബാങ്കുകളും തകരും എന്ന ചിലരുടെ വാദം മനപായസം മാത്രമാണ്. ഏത് നല്ലകാര്യം വന്നാലും തെറ്റായി കാണുക എന്നതാണ് ചിലരുടെ രീതി.’

‘വലിയ പലിശനിരക്കില്‍ വായ്പ നല്‍കി ലാഭമുണ്ടാക്കാനാണ് സഹകരണ ബാങ്കുകള്‍ പെന്‍ഷന്‍ കൊടുക്കുന്നത് എന്ന് ചിലര്‍ പറയുന്നു. എന്നാല്‍ അത് ശരിയല്ല. ബാങ്കിംഗ് രീതിയിലുള്ള വായ്പ മാത്രമാണ് നല്‍കുക. ‘

‘ലാഭം കണ്ടിട്ടല്ല സഹകരണ ബാങ്കുകള്‍ കെഎസ്ആര്‍ടിസിക്ക് വായ്പ നല്‍കുന്നത്. നോട്ട് നിരോധന കാലത്ത് സഹകരണമേഖലയെ തകര്‍ക്കാനുള്ള വലിയ ശ്രമങ്ങള്‍ നടന്നിരുന്നു.’ അതിനെ അതിജീവിച്ചവരാണ് നമ്മളെന്നും മുഖ്യമന്ത്രി ഒാര്‍മ്മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News