പാലക്കാട് ജനവാസ കേന്ദ്രത്തില്‍ ഭീതി പടര്‍ത്തി കാട്ടാനക്കൂട്ടം

പാലക്കാട്ട് ജനവാസ കേന്ദ്രത്തില്‍ കാട്ടാനകളിറങ്ങി. മാത്തൂര്‍ മന്ദംപുള്ളിയിലാണ് രണ്ട് കാട്ടാനകളെത്തിയത്.

പുലര്‍ച്ചെയാണ് മന്നംപുള്ളിയിലെ ജനവാസ മേഖലയില്‍ പിടിയാനയും കുട്ടിയാനയുമെത്തിയത്. അയ്യര്‍ മല വനമേഖലയില്‍ നിന്നാണ് കാട്ടാനക്കൂട്ടമെത്തിയതെന്നാണ് കരുതുന്നത്.

ദിവസങ്ങളായി മുണ്ടൂരിന്റെ പരിസര പ്രദേശങ്ങളില്‍ തമ്പടിച്ചിരുന്ന കാട്ടാനകള്‍ ദേശീയ പാതയും റെയില്‍വേ ട്രാക്കും ഭാരതപ്പുഴയും മറികടന്നാണ് മാത്തൂരിലെത്തിയത്. ആനകളുടെ നീക്കം നിരീക്ഷിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ വന വകുപ്പും പൊലീസും സ്വീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഗസ്റ്റില്‍ സമാനമായ രീതിയില്‍ കാട്ടാനകള്‍ ഇതിനടുത്ത സ്ഥലത്ത് എത്തിയിരുന്നു. അന്ന് തൃശൂര്‍ തിരുവില്വാമല വരെയെത്തിയ കാട്ടാനക്കൂട്ടത്തെ 10 ദിവസത്തെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കാട് കയറ്റിയത്.

പകല്‍ കാട്ടാനക്കൂട്ടത്തെ തുരത്തി വനം കയറ്റുന്നത് പ്രായോഗികമല്ല. വന്ന വഴിയിലൂടെ കാട്ടാനകള്‍ തിരികെ പോകുന്നതാണ് രീതി. രാത്രിയില്‍ കാട്കയറ്റാനുള്ള ശ്രമങ്ങള്‍ തുടരും. പതിനഞ്ചു കിലോമീറ്റര്‍ അകലെ മുണ്ടൂര്‍ വനത്തിലേക്ക് കാട്ടാനകളെയെത്തിക്കുകയെന്നത് ഏറെ ശ്രമകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here