‘ഞാന്‍ മുസ്ലീം, മുസ്ലീമായി തന്നെ ജീവിക്കാന്‍ അനുവദിക്കണം’ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ഹാദിയ; വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ആവശ്യം

ദില്ലി: താന്‍ മുസ്ലീമാണെന്നും മുസ്ലീമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയ സുപ്രീംകോടതിയില്‍.

സ്വതന്ത്രയായി ജീവിക്കാനുള്ള സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്നും വീട്ടുതടങ്കലില്‍ അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിക്കണമെന്നും ഹാദിയ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

കേസില്‍ ഹാദിയയുടെ പിതാവ് അശോകനും സത്യവാങ്മൂലം സമര്‍പിച്ചു. സൈനബയും സത്യസരണിയും ചെയ്യുന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും ഹാദിയയെ സിറിയയിലേക്ക് കടത്താനാണ് അവരുടെ ഉദ്ദേശമെന്നും അശോകന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News