തിരുവനന്തപുരത്ത് അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം; ബൈക്കിലെത്തിയ അക്രമി സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതം

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്വകാര്യ സ്‌കൂള്‍ അധ്യാപികയ്ക്ക് നേരെ ആസിഡാക്രമണം.

കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍-ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീന മോഹനന് (23) നേരെയാണ് ആക്രമണം നടന്നത്. കരിംഭൂതത്താന്‍ പാറ വളവില്‍ ഇന്നലെ വൈകിട്ട് 6.30യോടെയായിരുന്നു സംഭവം.

കുറ്റിച്ചലില്‍ ബസിറങ്ങിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്ന ജീനയ്ക്ക് നേരെ, ബൈക്കില്‍ എത്തിയ രണ്ട് യുവാക്കള്‍ ആസിഡ് ഒഴിക്കുകയായിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍, ജീനയെ ആദ്യം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ശേഷം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടുപോയി. യുവതിയുടെ കൈയ്യിലും മുതുകിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി നെയ്യാര്‍ പൊലീസ് അറിയിച്ചു. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് തന്നെ ആക്രമിച്ചതെന്ന് ജീന മൊഴിനല്‍കി.

പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News