പിഎന്‍ബി തട്ടിപ്പില്‍ അംബാനി കുടുംബത്തിനും പങ്ക്; വിപുല്‍ അംബാനി അറസ്റ്റില്‍; കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് തട്ടിപ്പില്‍ അംബാനി കുടുംബത്തിനും പങ്ക്.

പിഎന്‍ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധീരുബായ് അംബാനിയുടെ സഹോദരപുത്രന്‍ വിപുല്‍ അംബാനിയെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ സിബിഐയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ തന്നെയുണ്ടാകുമെന്ന് സിബിഐ അറിയിച്ചു.

തട്ടിപ്പ് നടത്തി കോടികളുമായി മുങ്ങിയ നീരവ് മോദിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ കൂടിയാണ് വിപുല്‍ അംബാനി.

കേസില്‍ നേരത്തെ വിപുല്‍ അംബാനിയെ സിബിഐ ചോദ്യംചെയ്തിരുന്നു. മുംബൈ ഓഫീസിലേക്ക് വിളിച്ചുവരുത്തി കഴിഞ്ഞദിവസമാണ് വിപുല്‍ അംബാനിയെ ചോദ്യം ചെയ്തത്.
അംബാനി സഹോദരന്‍മാരുടെ അടുത്തബന്ധു കൂടിയാണ് നീരവ് മോദി. മുകേഷ്-അനില്‍ അംബാനിമാരുടെ സഹോദരി ദീപ്തിയുടെ മകള്‍, നീരവിന്റെ അനുജന്‍ നീഷാല്‍ മോദിയുടെ ഭാര്യയാണ്. നീരവിനൊപ്പം വിദേശത്തേക്ക് മുങ്ങിയവരില്‍ നീഷാലും ഉള്‍പ്പെടും. നീഷാലിനും ബല്‍ജിയം പൗരത്വമുണ്ട്.

നീരവിന്റെ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് കമ്പനിയില്‍ സിഇഒ ആയ നീഷാല്‍ കമ്പനിയുടെ ഡയമണ്ട് ബിസിനസിന്റെ ചുമതലക്കാരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News