നവമിയുടെ സഹോദരിക്ക് നേരെ ആര്‍എസ്എസിന്റെ വധശ്രമം; പരുക്കേറ്റ വിദ്യാര്‍ഥിനി ആശുപത്രിയില്‍; മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കുടുംബത്തോടെ കൊന്നുകളയുമെന്നും ആര്‍എസ്എസ് ഗുണ്ടകളുടെ ഭീഷണി

പത്തനംതിട്ട: ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ബാലസംഘം പത്തനംതിട്ട ജില്ലാ പ്രസിഡന്റും എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവുമായ നവമി രാമചന്ദ്രന്റെ കുടുംബത്തിന് ആര്‍എസ്എസിന്റെ വധഭീഷണി.

ഇന്ന് രാവിലെ നവമിയുടെ സഹോദരി പത്താം ക്ലാസ് വിദ്യാര്‍ഥിനി ലക്ഷ്മി രാമചന്ദ്രനെ ബൈക്കിലെത്തിയ ആര്‍എസ്എസ് ഗുണ്ടകള്‍ വധിക്കാന്‍ ശ്രമിച്ചു.

പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ ലക്ഷ്മിയെ വാഹനമിടിച്ച് കൊല്ലാനാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം പുതുശേരി എംജിഡി ഹൈസ്‌കൂളില്‍ പരീക്ഷ കഴിഞ്ഞു മടങ്ങുകയായിരുന്ന ലക്ഷ്മിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സഹോദരി മര്യാദയ്ക്ക് നടന്നില്ലെങ്കില്‍ കുടുംബത്തോടെ കൊന്നുകളയും എന്നായിരുന്നു ഇവരുടെ ഭീഷണി. പെണ്‍കുട്ടിയെ കൈയേറ്റംചെയ്യാനും സംഘം ശ്രമിച്ചു.

സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നവമിയുടെ പൊലീസില്‍ പരാതി നല്‍കി. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ആര്‍എസ്എസ് ഭീകരതയെ പ്രതിരോധിക്കുമെന്ന് സിപിഐഎം ഏരിയ സെക്രട്ടറി ബിനു വര്‍ഗീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ഊര്‍ജിതമായ അന്വേഷണം നടത്തുമെന്ന് മല്ലപ്പള്ളി സിഐ കെ സലിം പറഞ്ഞു.

അതേസമയം, സോഷ്യല്‍മീഡിയയില്‍ നവമിക്കെതിരെ തെറിയഭിഷേകവും അസഭ്യപ്രചരണവും തുടരുകയാണ്.

സംഘപരിവാര്‍ അനുകൂലികളാണ് ആര്‍ത്തവത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞു എന്ന പേരില്‍ നവമിയുടെ ഫോട്ടോ ഉപയോഗിച്ച് അപവാദ പ്രചരണങ്ങള്‍ നടത്തുന്നത്. നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളേജില്‍നിന്ന് പുറത്താക്കിയെന്ന് വ്യാജവാര്‍ത്തയാണ് ഫോട്ടോ സഹിതം സംഘി ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്.

സംഘികളുടെ സൈബര്‍ ആക്രമണത്തിനു വിധേയയായ നവമിക്ക് സോഷ്യല്‍മീഡിയ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഒപ്പമുണ്ടെന്ന് അറിയിച്ച് നിരവധി പേരാണ് പോസ്റ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

സൈബര്‍ ആക്രമണം കൊണ്ടൊന്നും താന്‍ തളര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കി നവമിയും ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News