ഷുഹൈബിന്റെ കൊലപാതകം: പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി ബാലന്‍; ‘നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും അസംതൃപ്തിയില്ല, സമാധാനം കാത്തുസൂക്ഷിക്കാന്‍ എല്ലാവരും സഹകരിക്കണം’

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ ബാലന്‍. കണ്ണൂരില്‍ സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസില്‍് സംസ്ഥാന സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറാണെന്നും നിലവിലെ അന്വേഷണത്തില്‍ ആര്‍ക്കും അസംതൃപ്തിയില്ലെന്നും മന്ത്രി ബാലന്‍ വ്യക്തമാക്കി. കണ്ണൂരില്‍ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ അസാന്നിധ്യത്തിലാണ് സമാധാനയോഗം നടന്നത്. ആരംഭത്തില്‍ തന്നെ യോഗം അലങ്കോലപ്പെടുത്തി യുഡിഎഫ് നേതാക്കള്‍ പുറത്തുപോയിരുന്നു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് കെ.കെ രാഗേഷ് എംപിയെ വേദിയില്‍ ഇരുത്തിയെന്ന് പറഞ്ഞ് യുഡിഎഫ് അംഗങ്ങള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു.

ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, കെസി ജോസഫ് എംഎല്‍എ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ബഹിഷ്‌ക്കരിച്ചത്.

യോഗം ബഹിഷ്‌ക്കരിക്കല്‍ യുഡിഎഫിന്റെ നാടകമാണെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News