‘സത്യസന്ധത, കഠിനാധ്വാനം, മികച്ചഭരണം’; ഇഎംഎസിനെ പുകഴ്ത്തി ജോണ്‍ എഫ് കെന്നഡി; വര്‍ഷങ്ങള്‍ക്കുള്ള മുന്‍പുള്ള കത്ത് പുറത്ത്

അമേരിക്കയുടെ എക്കാലത്തേയും ജനപ്രിയനായ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡി കമ്മ്യൂണിസത്തോട് വലിയ ആഭിമുഖ്യമുള്ളയാളൊന്നുമായിരുന്നില്ല.

എന്നാല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയേയും മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിനേയും പുകഴ്ത്താന്‍ 35ാമത് പ്രസിഡന്റായ കെന്നഡിക്ക് അതൊന്നും തടസമായില്ല.

1957 ഒക്ടോബര്‍ 29ന് ന്യൂയോര്‍ക്ക് ഹെറാള്‍ഡ് ട്രിബൂണിന് നല്‍കിയ പ്രസംഗത്തിലാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ കുറിച്ച് കെന്നഡി വാചാലനാകുന്നത്. രണ്ടുപേജുള്ള ആ പ്രസംഗത്തിന്റെ കോപ്പിയാണ് ഇപ്പോള്‍ പുറത്തുവന്നത്.

അഴിമതി നിറഞ്ഞ, നിഷ്‌ക്രിയമായ ഒരു സര്‍ക്കാറിനെ പരാജയപ്പെടുത്തിയാണ് കേരളത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. സാക്ഷരതയിലെ കുറവ്, തൊഴിലില്ലായ്മ, കുറഞ്ഞകൂലി എന്നീ ദരിദ്രമായ സാഹചര്യങ്ങളിലും തങ്ങളുടെ മുന്‍ഗാമികളേക്കാള്‍ മികച്ച ഭരണം നടത്താന്‍ കേരളത്തില്‍ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്കായി.

കൂടുതല്‍ സത്യസന്ധതയോടെയും കഠിനാധ്വാനം ചെയ്തുമാണ് ആ സര്‍ക്കാര്‍ മെച്ചപ്പെട്ട ഭരണം നടത്തിയത്. കമ്മ്യൂണിസ്റ്റ് നേതാവായ ഇഎംഎസ് നമ്പൂതിരിപ്പാട് കമ്മ്യുണിസ്റ്റായപ്പോള്‍ തന്റെ മുഴുവന്‍ സ്വത്തും പാര്‍ട്ടിക്ക് നല്‍കി.

ഇഎംഎസിന്റെ രാഷ്ട്രീയ  ശത്രുക്കള്‍ പോലും അദ്ദേഹത്തിന്റെ സത്യസന്ധതക്ക് മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും കെന്നഡി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News