
വിപണിയില്‍ തിരിച്ചടി നേരിട്ട നാല് മോഡലുകള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പിന്‍വലിക്കുന്നു. നാളേറെയായിട്ടുംവില്‍പനയില്‍ കാര്യമായ പുരോഗതി കൈവരിക്കാത്ത വെരിറ്റോ സെഡാന്‍, വെരിറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി, നുവോസ്പോര്‍ട് മോഡലുകളുടെ ഉത്പാദനം നിര്‍ത്താനുള്ള ഒരുക്കത്തിലാണ് മഹീന്ദ്ര.
ക്യാബ് സേവനങ്ങള്‍ക്ക് കരുത്തു പകര്‍ന്നാണ് വെരിറ്റോ മഹീന്ദ്ര വിപണിയിലിറക്കിയത്. തുടക്കത്തില്‍ വിപണിയില്‍ ശ്രദ്ധ നേടി വെറിറ്റോ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 437 എണ്ണം മാത്രമാണ് വില്‍ക്കാനായത്. ഇതേ വിഭാഗത്തില്‍ പെടുന്ന മാരുതി ഡസയര്‍ രണ്ട് ലക്ഷത്തിലേറെയും ടൊയോട്ട ഇട്ടിയോസ് 22,243 കാറുകളും വിറ്റപ്പോഴാണ് വെറിറ്റോയുടെ ദുര്‍ഗതി.
അതേസമയം വെരിറ്റോയുടെ വൈദ്യുത പതിപ്പ് ഇവെരിറ്റോയെ മഹീന്ദ്ര നിലനിര്‍ത്തുന്നുണ്ട്. വെരിറ്റോ വൈബ് നോച്ച്ബാക്കാകട്ടെ കമ്പനിക്ക് ഏറെ നഷ്ടം വരുത്തിയ മോഡലാണ്.
വില്‍പ്പനയില്ലെന്നതിന് പുറമെ രണ്ട് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പുതിയ മലിനീകരണ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് നാല് മോഡലുകള്‍ മഹീന്ദ്ര പിന്‍വലിക്കുന്നത്. പഴയ തലമുറ കാറുകളെ
ബിഎസ് സ്റ്റേജ് ഢക ലേക്ക് കൊണ്ടുവരാന്‍ മഹീന്ദ്രയ്ക്ക് താത്പര്യമില്ലെന്ന് മഹീന്്ര ആന്‍ഡ് മഹീന്ദ്ര മേധാവി പവന്‍ ഗോയങ്കെ പറയുന്നു.
അതേസമയം സുരക്ഷയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നാല് പുതിയ മോഡലുകള്‍ ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിരത്തിലിറക്കുമെന്നും പവന്‍ ഗോയങ്കെ പറഞ്ഞു. അതത് ശ്രേണിയില്‍ പിന്‍വലിക്കുന്ന മോഡലുകള്‍ക്ക് പകരം പുതിയ മോഡലുകള്‍ മഹീന്ദ്ര അവതരിപ്പിക്കും. സൈലോയ്ക്ക് പകരം പുതിയ മഹീന്ദ്ര TUV300 പ്ലസ് നിരയില്‍ സ്ഥാനമേല്‍ക്കും.
ഒമ്പത് പേര്‍ക്കു സഞ്ചരിക്കാവുന്ന എംപിവിയാണ് TUV300 പ്ലസ്. 2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ മാനദണ്ഡങ്ങളും മഹീന്ദ്ര പാലിക്കുമെന്നും പവന്‍ ഗോയങ്കെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here