ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഫണ്ട് വിനിയോഗിക്കാതെ കൊച്ചി നഗരസഭ; 170 കോടി കെടുകാര്യസ്ഥത കാരണം നഷ്ടമായി

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം ബാക്കി നിൽക്കേ കൊച്ചി നഗരസഭ ചെല‍വ‍ഴിച്ചത് പദ്ധതി തുകയില്‍ 35 ശതമാനം മാത്രം. 170 കോടിയോളം രൂപയാണ് നഗരസഭയുടെ കെടുകാര്യസ്ഥത മൂലം ചെലവ‍ഴിക്കാനാകാതെ പോയത്.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാടെ അവഗണിച്ചാണ് നഗരസഭയുടെ പ്രവര്‍ത്തനമെന്നും പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ച്ചയാണ് ഉണ്ടായതെന്നും പ്രതിപക്ഷം ആരോപിച്ചു.

1666 പദ്ധതികളിലായി സ്റ്റില്‍ ഓവര്‍ ഉള്‍പ്പെടെ 200 കോടിയിലധികം തുകയാണ് കൊച്ചി കോര്‍പ്പറേഷന്‍ ക‍ഴിഞ്ഞ സാന്പത്തിക വര്‍ഷം ചെലവാക്കേണ്ടിയിരുന്നത്. എന്നാല്‍ സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം ബാക്കി നിൽക്കേ പദ്ധതി തുകയില്‍ 41.36 ശതമാനം തുക മാത്രമാണ് കൊച്ചി നഗരസഭ ഇതുവരെ ചെലവാക്കിയത്.

അതായത് 170 കോടിയോളം രൂപ ഉപയോഗിക്കാന്‍ ബാക്കി. പദ്ധതി നിര്‍വ്വഹണത്തില്‍ 70 ശതമാനവും ഫെബ്രുവരിക്ക് മുന്പ് പൂര്‍ത്തിയാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് കൊച്ചി നഗരസഭ പാടെ അവഗണിച്ചത്.

158 കോടി രൂപയാണ് 2018-19ലെ പദ്ധതി രൂപീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഇതിനായി മാര്‍ച്ച് 15ന് മുന്പ് ഡിപിസി അംഗീകാരം നേടണം. ഇതിനായുളള പ്രാഥമിക നടപടിയായി വാര്‍ഡ് സഭകളോ വര്‍ക്കിംഗ് ഗ്രൂപ്പുകളോ ചേരാന്‍ നഗരസഭ ഇതുവരെ തയ്യാറായിട്ടുമില്ല.

പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടര്‍ന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ഡെപ്യൂട്ടി മേയറടക്കമുളളവരുടെ ധിക്കാരപരമായ മറുപടിയില്‍ യോഗം ബഹളത്തില്‍ മുങ്ങി.

കേരളത്തിന്‍റെ മെട്രോ നഗരമായ കൊച്ചിയില്‍ വിവിധ വികസന പദ്ധതികള്‍ പാതിവ‍ഴിയില്‍ നില്‍ക്കു്നപോ‍ഴാണ്, പദ്ധതി വിഹിതം ചെലവ‍ഴിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ തൃശൂര്‍ നഗരസഭയേക്കാള്‍ കൊച്ചി പിന്നോക്കം പോയതും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here