സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളെ കോണ്‍ഗ്രസ് വെല്ലുവിളിക്കുന്നു; രാഷ്ട്രീയ മുതലെടുപ്പിന്‍റെ ഭാഗമായാണ് സമാധാനയോഗം ബഹിഷ്കരിച്ചതെന്നും കോടിയേരി

കണ്ണൂരിലെ സമാധാന യോഗം ബഹിഷ്ക്കരിച്ച കോൺഗ്രസ് നിലപാട് സമാധാനം ആഗ്രഹിക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ആലോചിച്ചാണ് യോഗം വിളിച്ചത് .

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പിന് വിരുദ്ധമായാണ് കണ്ണൂരിൽ കോൺഗ്രസ് പെരുമാറിയത് . സമാധാനം വേണ്ട എന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് . കണ്ണൂർ പ്രശ്നം പാർലിമെന്റ് തിരഞ്ഞെടുപ്പ് വരെ ചർച്ചയാക്കി രാഷ്ട്രീയ മുതലെടുപ്പിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി .

മട്ടന്നൂർ കൊലപാതകത്തിൽ CPim പ്രവർത്തകർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും കോടിയേരി വ്യക്തമാക്കി . തൃശൂരിൽ CPim സംസ്ഥാന നേതൃയോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സംസ്ഥാന സെക്രട്ടറി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News