അമലാപോളിന് സ്വപ്നസാഫല്യം

മലയാളസിനിമാ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ലെസിച്ചിത്രം ആടുജീവിതത്തിൽ അമലാപോൾ നായികയാകും. പ്രവാസജീവിതത്തിന്റെ ദുരിതങ്ങൾ ഹൃദയസ്പർശിയായി തുറന്നുകാണിച്ച ബെന്യാമിന്റെ വിഖ്യാത നോവൽ ആടുജീവിതമാണ് സിനിമയാകുന്നത്.

പൃഥ്വിരാജാണ് നായക കഥാപാത്രമായ നജീബിനെ അവതരിപ്പിക്കുന്നത്. നായിക കഥാപാത്രമായ സൈനുവായാണ് അമലാപോൾ ചിത്രത്തിലെത്തുക. ചിത്രത്തിനായി പൃഥ്വിരാജ് ശാരീരികമായി മുന്നൊരുക്കങ്ങൾ നടത്തി,രണ്ടുവർഷമാണ് മാറ്റിവയ്ക്കുന്നത്.

എ ആർ റഹ്മാനാണ് സംഗീതം. റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും കെ യു മോഹനൻ ഛായാഗ്രഹണവും നിർവഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News