ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണം; ഹാദിയയുടെ ഹര്‍ജി സുപ്രീംകോടതിയില്‍; നിര്‍ണായക വിധി ഇന്നുണ്ടായേക്കും

ദില്ലി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയുടെ പരിഗണനയില്‍. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാനുളള അവകാശം വേണമെന്ന ഹാദിയയുടെ ആവശ്യമാണ് കോടതി പ്രധാനമായും പരിഗണിക്കുന്നത്.

വീട്ടുകാര്‍ക്കൊപ്പം കോടതി അയച്ച കാലത്ത് അനുഭവിച്ച പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്നും ഹാദിയ സത്യവാങ്മൂലം നല്‍കിയിരുന്നു. അച്ഛന്‍ അശോകനും, അമ്മയ്ക്കും, എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഹാദിയ ഉന്നയിച്ചിട്ടുള്ളത്.

ഹാദിയയുടെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ കേസ് മാറ്റി വയ്ക്കണമെന്ന് അശോകന്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News