
ടെലിക്കോം വിപണിയിലെ പ്രതാപം തിരിച്ചുപിടിക്കാന്‍ കച്ചകെട്ടി വോഡവോണ്‍. പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന രണ്ട് തകര്‍പ്പന്‍ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
28 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും അടങ്ങുന്നതാണ് പുതിയ ഓഫര്‍. വോഡഫോണ്‍ സൂപ്പര്‍ പ്ലാനിന്റെ ഭാഗമായിട്ടാണ് പുതിയ ഓഫര്‍ പുറത്തിറക്കിയിട്ടുളളത്.
158 രൂപയ്ക്ക് റീചാര്‍ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും ലഭിക്കുന്നതാണ് ഒരു ഓഫര്‍. ദിനംപ്രതി 250 മിനിറ്റ് സൗജന്യ കോളുകളും ആഴ്ചയില്‍ 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും. ദിനംപ്രതി 3ജി/4 ജി ഉപഭോക്താക്കള്‍ക്ക് 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് കാലാവധി.
151 രൂപയുടേതാണ് രണ്ടാമത്തെ പ്ലാന്‍. ഈ പ്ലാനിലും അണ്‍ലിമിറ്റഡ് വോയിസ് കോളുകളും ദിനംപ്രതി 1 ജിബി ഡേറ്റയും ലഭിക്കും. 28 ദിവസമാണ് ഈ ഓഫറിന്റെയും കാലാവധി. കേരള സര്‍ക്കിളില്‍ മാത്രമുളള ഉപഭോക്താക്കള്‍ക്കാണ് ഈ പ്ലാന്‍ ലഭിക്കുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here