കാവിവത്കരണം വേണ്ട; ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്

രാജ്യത്തെ വിദ്യാഭ്യാസമേഖലയില്‍ കാവിവത്കരണം നടപ്പാക്കാനുള്ള നീക്കത്തിലാണ് മോദി സര്‍ക്കാരെന്ന് നേരത്തെ തന്നെ ആരോപണമുയര്‍ന്നിട്ടുണ്ട്. ഇപ്പോ‍ഴിതാ ആര്‍ എസ് എസിന്‍റെ ചുവടുപിടിച്ചുള്ള ഈ നീക്കത്തിന് ശക്തമായ തിരിച്ചടി.

ആര്‍എസ്എസ് സിലബസ് പഠിപ്പിക്കുന്ന സ്‌കൂളുകള്‍ക്ക് പശ്ചിമ ബംഗാള്‍ സർക്കാർ പൂട്ടിടുന്നു. സര്‍ക്കാരിന്‍റെ എന്‍ഒസി ഇല്ലാതെ ആര്‍എസ്എസ് നേതൃത്വം നേരിട്ട് നിയന്ത്രിക്കുന്ന 125 സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.

500 സ്‌കൂളുകള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും 493 സ്‌കൂളുകള്‍ നിരീക്ഷണത്തിലാണെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here