മുഷിഞ്ഞ വേഷത്തിലെത്തിയ പപ്പടക്കാരനെ ആരും തിരിച്ചറിഞ്ഞില്ല; ഇന്ത്യന്‍ സിനിമയിലെ സ്വപ്നനായകന്‍ തെരുവിലലഞ്ഞതിന് കാരണമുണ്ട്

മുഷിഞ്ഞ വസ്ത്രം, ചെമ്പിച്ച മുടി, പപ്പടക്കെട്ടുമായി ഒരു സൈക്കിള്‍, ക്ഷീണിതനായ ഈ യുവാവിന് മുന്നിലൂടെ കടന്നുപോയവര്‍ക്കാര്‍ക്കും മനസിലായില്ല മുന്‍പില്‍ നിന്ന കക്ഷിയാരെന്ന്.

അത്ര മേല്‍ അവിശ്വസനീയമായ മേക്കോവറിലാണ് ബോളിവുഡിന്‍റെ സൂപ്പര്‍ താരം വന്നിരിക്കുന്നത്. സൂപ്പര്‍ 30 എന്ന പുതിയ ചിത്രത്തിന് വേണ്ടി ഋതിക്ക് റോഷനാണ് ആരും തിരിച്ചറിയാത്ത കിടിലന്‍ മേക്കോവറില്‍ എത്തിയിരിക്കുന്നത്.

ബിഹാറിലെ ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദകുമാറിന്‍റെ ജീവിത കഥ പറയുന്ന ചിത്രമാണ് സൂപ്പര്‍ 30. ബിഹാറിലെ ദരിദ്ര കുടുംബങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വല്‍കുന്ന അധ്യാപകനാണ് ആനന്ദ്കുമാര്‍.

15 വര്‍ഷത്തിനിടെ 450 വിദ്യാര്‍ത്ഥികളെയാണ് ആനന്ദ്കുമാര്‍ ഐഐടി അടക്കമുള്ള ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തനാക്കിയത്. വികാസ് ബെഹലാണ് സൂപ്പര്‍ 30 സംവിധാനം ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News