ക്യാപ്ടന്റെ കഥ പറഞ്ഞ ജയസൂര്യയും അഡാര്‍ നായിക പ്രിയ പ്രകാശും മഞ്ഞപ്പടയുടെ ആവേശം കൂട്ടാനെത്തുന്നു; നിര്‍ണായക മത്സരം നാളെ

കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏറ്റവും നിര്‍ണായകമത്സരത്തിനായി ബൂട്ടുകെട്ടുകയാണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തണമെങ്കില്‍ നാളെ കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈയിനെ തറപറ്റിക്കണം.

സീസണില്‍ വമ്പന്‍ കുതിപ്പ് നടത്തുന്ന ചെന്നൈയ്‌നെ വീഴ്ത്തുക എളുപ്പമല്ല. ഇരമ്പിയാര്‍ക്കുന്ന മഞ്ഞക്കടല്‍ തന്നെയാകും മത്സരത്തിലെ സവിശേഷത. മഞ്ഞപ്പടയുടെ വിജയത്തിനായി ആരാധകര്‍ ആര്‍ത്ത് വിളിക്കുമ്പോള്‍ കൊമ്പന്‍മാരുടെ കാലുകള്‍ക്ക് ആവേശം കൂടും.

ആരാധകരോടൊപ്പം ആര്‍ത്ത് വിളിക്കാന്‍ ക്യാപ്ടന്‍ സത്യന്റെ കഥ പറഞ്ഞ ജയസൂര്യയും കണ്ണിറുക്കി തരംഗതീര്‍ത്ത അഡാര്‍ നായിക പ്രിയ പ്രകാശ് വാര്യരുമെത്തുനമെന്നാണ് വ്യക്തമാകുന്നത്. എന്തായാലും ഗ്യാലറിയില്‍ ജയസൂര്യയും പ്രിയ വാര്യരുമുള്ളത് ആരാധകരുടെ ആവേശം കൂട്ടുമെന്നുറപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel