സിനിമാ നടന്‍മാരുടെ വധുവാകാന്‍ ആര്‍ക്കാ ഇഷ്ടമില്ലാത്തത്. എല്ലാ പെണ്‍കുട്ടികള്‍ക്കും കാണും ആഗ്രഹം അവര്‍ ഇഷ്ടപ്പെടുന്ന നടനെ വിവാഹം കഴിക്കണമെന്ന്. എന്നാലിപ്പോഴിതാ നടന്‍ ആര്യയുടെ മണവാട്ടിയാകാന്‍ തയ്യാറായി മൂന്നു മലയാളി പെണ്‍കുട്ടികള്‍ക്കും അവസരം ലഭിച്ചിരിക്കുകയാണ്.
ഒരു ദിവസം വധുവിനെ തേടി ഫേസ്ബുക്ക് ലൈവില്‍ വന്ന ആര്യ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചു. ഭാവി വധു സിനിമാലോകത്ത് നിന്നു വേണമെന്ന് യാതൊരു നിര്‍ബന്ധവുമില്ലെന്നും തന്നെ ഇഷ്ടപ്പെടുന്ന ഒരാള്‍ മതിയെന്നുമാണ് ആര്യയുടെ നിബന്ധന.
റിയാലിറ്റി ഷോ വഴിയാണ് ആര്യ അനുയോജ്യയായ വധുവിനെ തെരഞ്ഞെടുക്കുന്നത്. എങ്ക വീട്ടു മാപ്പിളൈ എന്നാണ് പരിപാടിയുടെ പേര്. കളേഴ്‌സ് ടിവി തമിഴ് ചാനലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുത്ത 16 പെണ്‍കുട്ടികളില്‍ മൂന്നു മലയാളികളുമുണ്ട്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് പരിചയമുള്ള സീതാ ലക്ഷ്മിയാണ് ഒരു മലയാളി. ദേവ സൂര്യയാണ് മറ്റൊരു മലയാളി താരം.
മത്സരാര്‍ഥികളെ പരിചയപ്പെടുത്തുന്ന ആദ്യ എപ്പിസോഡില്‍ എല്ലാവരും ആര്യയ്ക്ക് സമ്മാനവുമായാണ് എത്തിയത്. വധുവിന്റെ വേഷവിധാനങ്ങളോടു കൂടിയാണ് സീതാ ലക്ഷ്മി വേദിയിലെത്തിയത്. ശുഭാരംഭത്തിനായി കയ്യില്‍ ഒരു തേങ്ങയും നടി കരുതിയിരുന്നു.
ആര്യക്ക് ഒരു പുതിയ ഷര്‍ട്ടും മുണ്ടുമാണ് ദേവ സൂര്യ സമ്മാനമായി നല്‍കിയത്. ദേവ സൂര്യയെ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ വിവാഹത്തിന് ഈ വസ്ത്രം ധരിക്കുമെന്ന് ആര്യ ഉറപ്പും നല്‍കി.
ബഹ്‌റിനില്‍ ജോലി ചെയ്യുന്ന കൊച്ചിക്കാരി ആയിഷ ലാല്‍ ആണ് മറ്റൊരു മലയാളി പെണ്‍കുട്ടി.
പ്ലാന്‍ ചെയ്ത് വന്നതല്ല, ഇപ്പോള്‍ 29 വയസായി. വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മാട്രിമോണിയല്‍ സൈറ്റില്‍ വരനെ തേടിക്കൊണ്ടിരിക്കുമ്പോള്‍ ഈ പരിപാടിയിലേക്കുള്ള പരസ്യം കാണുന്നത്. അങ്ങനെ ഇവിടെ എത്തി’-ആയിഷ പറയുന്നു.
ജിഷോക്ക് സ്‌പോര്‍ട്‌സ് വാച്ച് ആണ് ആയിഷ സമ്മാനമായി ആര്യയ്ക്ക് നല്‍കിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here