‘മഞ്ജു ഒരു മോഹന്‍ലാല്‍’; ജെബി ജംഗ്ഷനില്‍ കമല്‍ #WatchVideo

1996ല്‍ ഈ പുഴയും കടന്ന്, 97ല്‍ കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്. ഈ രണ്ടു ചിത്രങ്ങള്‍ക്ക് ശേഷം കമലിന്റെ ആക്ഷന്‍ കട്ട് വിളികള്‍ മഞ്ജു കേട്ടത് ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ്.

ഈ 21 വര്‍ഷത്തെ ഇടവേള മഞ്ജുവിനെ ഒരുപാടു മാറ്റിയിരിക്കുന്നു എന്ന് സംവിധായകന്‍ കമല്‍ പറയുന്നു. സെറ്റിലെ കുസൃതിക്കാരിയായ മഞ്ജുവില്‍ നിന്ന് പക്വമതിയായ മഞ്ജുവിലേക്കു മാറിയപ്പോഴും ‘സംവിധായകന്റെ നടി’ എന്ന കാര്യത്തില്‍ മാറ്റം വന്നിട്ടില്ല.

സല്ലാപം, ഈ പുഴയും കടന്ന്, കൃഷ്ണഗുഡി, തൂവല്‍കൊട്ടാരം, കന്മദം, കണ്ണെഴുതിപൊട്ടുംതൊട്ട്, ആറാം തമ്പുരാന്‍ തുടങ്ങി എത്രയോ കഥാപാത്രങ്ങള്‍ മഞ്ജു എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസിലൂടെ കടന്നുപോകും. ഒന്ന് ഒന്നിനോട് സാമ്യമില്ലാത്ത, മലയാളികള്‍ സ്‌നേഹത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രങ്ങള്‍.

സംവിധായകന്റെ മനസിലുള്ളത് അങ്ങനെതന്നെ ക്യാമറക്കു മുന്‍പിലേക്ക് പകര്‍ത്താനുള്ള മഞ്ജുവിന്റെ കഴിവിനെക്കുറിച്ച് ഇതിനു മുന്‍പും പല സംവിധായകരും പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള മറ്റൊരാള്‍ മോഹന്‍ലാല്‍ ആണെന്നും കമല്‍ പറയുന്നു.

ഒരു പാത്രത്തിന്റെ ആകൃതിക്കനുസരിച്ചു മാറാറുള്ള ജലം പോലെയാണ് മോഹന്‍ലാലും മഞ്ജുവും. ഏതു സംവിധായകന്റെ അടുത്തും ഒരു കളിമണ്ണുപോലെ രൂപം മാറുന്ന മഞ്ജുവിന്റെ ഈ കഴിവ് രണ്ടാംവരവില്‍ കുറച്ചുകൂടി കൂടുതലാണ്.

അതിനെ ഒരു സ്വയംസമര്‍പ്പണമായിട്ട് മാത്രമല്ല നൈസര്‍ഗികമായ, ദൈവികമായ അനുഗ്രഹമായിട്ടാണ് കമല്‍ കാണുന്നത്.

ജെബി ജംഗ്ഷനില്‍ ജോണ്‍ ബ്രിട്ടാസ് കമലുമായി നടത്തിയ അഭിമുഖത്തിലാണ് ‘ആമി’ക്കുവേണ്ടിയുള്ള മഞ്ജുവിന്റെ ശ്രമങ്ങളെക്കുറിച്ചും, മഞ്ജുവിനൊപ്പമുള്ള പഴയകാല അനുഭവങ്ങളും പങ്കുവച്ചത്.

വിവാദങ്ങളെ നേരിട്ട് ആമി പുറത്തിറക്കിയ അനുഭവങ്ങള്‍ പങ്കുവച്ച് കമലും അഭിനയകൗതുകങ്ങള്‍ പങ്കുവച്ച് മഞ്ജു വാരിയരും പങ്കെടുത്ത ജെബി ജംഗ്ഷന്‍ 24, 25 തീയതികളില്‍ രാത്രി 9 :30ന്.\

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here