കയ്യിലെ ചുവന്ന കൊടിയും പിന്നെ ഇക്കയും; എന്തോ ഇഷ്ടമാണ് എല്ലാവര്‍ക്കും; മമ്മൂട്ടിയുടെ ‘പരോള്‍’ ഏറ്റെടുത്ത് ട്രോളന്‍മാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പരോള്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ചലച്ചിത്രമേഖലയും. ചിത്രത്തിന്‍റെ പോസ്റ്റര്‍ ക‍ഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന സഖാവ് അലക്സായാണ് മമ്മൂട്ടി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുതന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റും.പരസ്യചിത്ര രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്താണ് പരോള്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ലാലു അലക്സ്, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, അശ്വിന്‍ കുമാര്‍, കലാശാര ബാബു, ഇര്‍ഷാദ്, കൃഷ്ണകുമാര്‍ തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. മിയയും ഇനിയയുമാണ് ചിത്രത്തിലെ നായികമാര്‍.

അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളിലൊന്ന് അറബിക് ഭാഷയിലുള്ളതാണ്. റഫീക് , ഹരിനാരായണ്‍ എന്നിവരുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് ശരതാണ്.

എന്തായാലും ട്രോളര്‍മാര്‍ മമ്മൂട്ടിയുടെ ‘പരോള്‍’ ഏറ്റെടുത്തുക‍ഴിഞ്ഞു. മമ്മൂക്കയോടുള്ള സ്നേഹം പ്രകടമാക്കുന്ന നിരവധി ട്രോളുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും എന്ന് പ്രഖ്യാപിക്കുന്ന സോഷ്യല്‍ മീഡിയ, കയ്യിലെ ചുവന്ന കൊടിയും പിന്നെ ഇക്കയും എന്തോ ഇഷ്ടമാണ് എല്ലാവര്‍ക്കും എന്ന് ഓര്‍മ്മിപ്പിക്കുകയാണ്.

ട്രോളുകള്‍ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here