സിപിഐഎം സംസ്ഥാനസമ്മേളനം; അഭിവാദ്യങ്ങളര്‍പ്പിച്ച് സാംസ്‌കാരിക പ്രമുഖര്‍

തൃശൂര്‍: സിപിഐഎം സംസ്ഥാനസമ്മേളനത്തിന് വിവി ദക്ഷിണാമൂര്‍ത്തി നഗറില്‍ (റീജിയണല്‍ തീയേറ്റര്‍) പ്രൗഢോജ്വല തുടക്കം.

പുതിയ കാലത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കുന്ന ചരിത്ര സമ്മേളനം വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.

മന്ത്രി കെടി ജലീല്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എംപിമാരായ ഇന്നസെന്റ്, ജോയ്‌സ് ജോര്‍ജ്ജ്, എംഎല്‍എമാരായ മുകേഷ്, കാരാട്ട് റസാഖ്, പിവി അന്‍വര്‍, വിആര്‍ പ്രദീപ് തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായെത്തി.

എംകെ സാനു മാസ്റ്റര്‍, വൈശാഖന്‍, രാവുണ്ണി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അശോകന്‍ ചരുവില്‍ എന്നിവരായിരുന്നു സാഹിത്യ രംഗത്തെ സാന്നിധ്യം.

ചലച്ചിത്ര രംഗത്ത് നിന്ന് ശ്രീകുമാര്‍, കെപിഎസി ലളിത, പ്രേം കുമാര്‍, ജയരാജ് വാര്യര്‍, ആഷിഖ് അബു, പ്രിയനന്ദനന്‍, കമല്‍,വികെ ശ്രീരാമന്‍, പിടി കുഞ്ഞുമുഹമ്മദ്, അനില്‍ വി നാഗേന്ദ്രന്‍, കല്ലറ ഗോപന്‍ തുടങ്ങിയവര്‍ സമ്മേളനം വീക്ഷിക്കാനെത്തി.

കലാസാമൂഹ്യ സാംസ്‌ക്കാരിക രംഗത്തുള്ളവരും, മാധ്യമ പ്രവര്‍ത്തകരും, വിവിധ സംഘടനാ പ്രതിനിധികളും ഉദ്ഘാടന ചടങ്ങിലെത്തി. വിശിഷ്ടാതിഥികളായെത്തിയവരെയെല്ലാം സമ്മേളനം സ്‌നേഹാദരവോടെയാണ് യാത്രയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News