പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിയുടെ ആഡംബര കാറുകള്‍ പിടിച്ചെടുത്തു; ബിനാമികളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് തുടരുന്നു

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ 9 ആഡംബര കാറുകള്‍ ആദായനികുതി വകുപ്പ് പിടിച്ചെടുത്തു.

റോള്‍സ് റോയല്‍, പോര്‍ഷെ അടക്കമുള്ള വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇവയുടെ ആകെ മൂല്യം എട്ടു കോടി വരുമെന്ന് കണക്കാക്കുന്നു. കൂടാതെ നീരവ് മോദിയുടേയും മെഹുള്‍ ചോക്‌സിയുടേയും ഫിക്‌സഡ് ഡപ്പോസിറ്റുകളും ആദായ നികുതി വകുപ്പ് കണ്ട് കെട്ടി.

പതിനൊന്നായിരം കോടിയുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട നീരവ് മോദിയും മെഹുള്‍ ചോക്‌സിയും ഇന്ത്യയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന അത്യാഢബര കാറുകളാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്.

റോള്‍സ് റോയലിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഗോസ്റ്റ്, രണ്ട് ബെന്‍സ്, ഒരു പോര്‍ഷെ, മൂന്ന് ഹോഡ കാറുകള്‍, ഒരു ടൊയോട്ട ഇനവോ എന്നിവയാണ് പിടിച്ചെടുത്തത്.

ഇവയുടെ ആകെ മൂല്യം 8 കോടി വരുമെന്നാണ് കണക്കാക്കുന്നത്. കാറുകള്‍ കൂടാതെ രണ്ട് പേരുടേയും പേരില്‍ വിവിധ ബാങ്കുകളിലുള്ള 94.52 കോടിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റുകളും ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. ഇതില്‍ മെഹുള്‍ ചോക്‌സിയുടെ പേരിലുള്ള 86.72 കോടി രൂപ ഉള്‍പ്പെടുന്നു.

ഇതുള്‍പ്പെടെ 5736 കോടിയുടെ ആസ്തികള്‍ പഞ്ചാബ് ബാങ്ക് തട്ടിപ്പ് കേസില്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. നീരവ് മോദിയുടെ ബിനാമി കമ്പനികളെന്ന് സംശയിക്കുന്ന ചില സ്ഥാപനങ്ങളില്‍ സിബിഐ റെയ്ഡ് തുടരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News