
ബജാജ് ക്രൂസര്‍ നിര പിടിക്കാന്‍ പുതിയ അവഞ്ചര്‍ 180 മോഡല്‍ ഉടന്‍ വിപണിയിൽ എത്തുമെന്ന് റിപ്പോർട്ട്. അവഞ്ചർ 180 സ്ട്രീറ്റിനുള്ള ബുക്കിങ്ങുകൾ കമ്പനി ഷോറൂമുകളിൽ ആരംഭിച്ചുകഴിഞ്ഞു. നിലവില്‍ നിരത്തിലുള്ള 150 സിസി അവഞ്ചറിന് പകരക്കാരനായാകും അവഞ്ചര്‍ 180 എത്തുന്നത്.
അവതരണത്തിന് മുമ്പെ പുതിയ മോഡലിന്റെ ചില ഡീലര്‍ഷിപ്പ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിട്ടുണ്ട്. പുതിയ സ്ട്രീറ്റ് 220 യുടെ അടിസ്ഥാനത്തിലാണ് അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ നിര്‍മാണം.
വില കുറയ്ക്കാനുള്ള ശ്രമത്തിൽ അവഞ്ചർ 180 സ്ട്രീറ്റിൽ നിന്നു ബജാജ് ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ ഒഴിവാക്കിയിട്ടുണ്ട്. ഇതൊഴികെ 220 സ്ട്രീറ്റിൽ ലഭ്യമാവുന്ന എല്ലാ സൗകര്യങ്ങളും ബജാജ് അവഞ്ചർ 180 സ്ട്രീറ്റിലും നിലനിർത്തിയിട്ടുണ്ട്.
ബ്ലാക്ക്ഡ് ഔട്ട് തീം പിന്തുടരുന്ന ബൈക്കിൽ അലോയ് വീൽ, ഹെഡ്ലൈറ്റിനു മുകളിൽ ഭംഗിയായി സ്ഥാനം പിടിക്കുന്ന ചെറിയ കൗൾ, അഗ്രത്തിൽ അലൂമിനിയം ഫിനിഷ് ഹീറ്റ് ഷീൽഡ് സഹിതം മാറ്റ് ബ്ലാക്ക് എക്സോസ്റ്റ്, പുത്തൻ ഗ്രാബ് റയിൽ എന്നിവയൊക്കെ ബൈക്കിലുണ്ട്.
അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ വിപണി വില 82000-90000 ഇടയിലാകും. പുതിയ അവഞ്ചറിനും പള്‍സര്‍ 180 യില്‍ നല്‍കിയ അതേ 178.6 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും കരുത്ത് പകരുക. അഞ്ച് സപീഡായിരിക്കും ഗിയര്‍ ബോക്‌സ്. ഈ എന്‍ജിന്‍ 8500 ആര്‍പിഎമ്മില്‍ 17 ബിഎച്ച്പി കരുത്തുപകരും.
നിലവില്‍ അവഞ്ചര്‍ നിരയില്‍ ക്രൂയിസ് 220, സ്ട്രീറ്റ് 220, സ്ട്രീറ്റ് 150 എന്നീ മോഡലുകളാണ് വിപണിയിലുള്ളത്. അടുത്തിടെ നിരത്തിലെത്തിയ സുസുക്കി ഇന്‍ട്രൂഡറായിരിക്കും അവഞ്ചര്‍ സ്ട്രീറ്റ് 180 യുടെ പ്രധാന എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here