ആവേശം കടല്‍ കടന്നെത്തി; സിപിഐഎം സമ്മേളനത്തിലെ പ്രവാസി പ്രതിനിധികള്‍ക്ക് പറയാനുള്ളത്

കൊച്ചി: ഗള്‍ഫില്‍ നിന്നും കടല്‍ കടന്നെത്തി പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ആവേശത്തിലാണ് പ്രവാസി പ്രതിനിധികള്‍.

സംസ്ഥാന സമ്മേളനത്തിലേക്ക് തങ്ങളെ ക്ഷണിച്ചത് പ്രവാസി സംഘടനകള്‍ക്കുള്ള വലിയ അംഗീകാരമായി കാണുന്നുവെന്നും പ്രതിനിധികള്‍ പറഞ്ഞു.

വിദേശത്താണെങ്കിലും പാര്‍ട്ടി ആവേശം എക്കാലവും മനസില്‍ സൂക്ഷിക്കുന്നവരാണ് ഇവര്‍. തൃശ്ശൂരിലെ സംസ്ഥാന സമ്മേളന വേദിയില്‍ വെച്ച് കണ്ടുമുട്ടിയ പ്രവാസികള്‍ പരസ്പരം കൈ കൊടുത്തും ആശ്ലേഷിച്ചും അഭിവാദ്യമര്‍പ്പിച്ചു.

പാര്‍ട്ടിക്ക് നേരെ വ്യാജ ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ കേള്‍ക്കേണ്ടി വരുമ്പോള്‍, ഗള്‍ഫിലാണെങ്കില്‍ വിഷമം തോന്നുമെങ്കിലും നാട്ടിലെത്തുമ്പോള്‍ അത് വിഷയമേയല്ലെന്ന് പ്രവാസി പ്രതിനിധികള്‍ പറഞ്ഞു.

വിദൂരത്താണെങ്കിലും പാര്‍ട്ടി സമ്മേളനത്തിലേയ്ക്ക് തങ്ങളെ ക്ഷണിക്കുമ്പോള്‍ അത് പ്രവാസി ലോകത്തിന് ലഭിക്കുന്ന വലിയ പിന്തുണയായി കാണുന്നുവെന്നും ഇവര്‍ പറഞ്ഞു.

ഗള്‍ഫിലെ വിവിധ സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രവാസികളെയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് ക്ഷണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News