ഹരിത സമ്പന്നത കൊണ്ട് വ്യത്യസ്തമായി സിപിഐഎം സംസ്ഥാന സമ്മേളനം; പ്രതിനിധി സമ്മേളന വേദിയും തണല്‍ മരങ്ങളാല്‍ സമ്പന്നം

കൊച്ചി: ഹരിത സമ്പന്നത കൊണ്ട് വ്യത്യസ്തമാവുകയാണ് സിപിഐഎം സംസ്ഥാന സമ്മേളനം.

പ്ലാസ്റ്റിക്ക് വിമുക്തവും പ്രകൃതി സൗഹൃദവുമായ വേദികളും ക്രമീകരണങ്ങളുമാണ് സംസ്ഥാന സമ്മേളന നഗരിയായ തൃശ്ശൂരില്‍ സജ്ജീകരിച്ചിരിക്കുന്നത്.

തുണിയില്‍ തീര്‍ത്ത ചെങ്കൊടികള്‍, തോരണങ്ങള്‍, കടലാസുകൊണ്ടുള്ള കവാടങ്ങള്‍ അങ്ങന പോകുന്നു സമ്മേളന വേദിയിലെ പ്രകൃതി സൗഹൃദ അലങ്കാരങ്ങള്‍.

ദാഹമകറ്റാന്‍ കുടിവെള്ളം നിറച്ച മണ്‍കൂജകളും മണ്‍കപ്പുകളും പ്രതിനിധി സമ്മേളന നഗറില്‍ വിവിധയിടങ്ങളില്‍ ക്രമീകരിച്ചിട്ടുണ്ട്.

മുളയില്‍ തീര്‍ത്ത ഡെലിഗേറ്റ് തിരിച്ചറിയല്‍ കാര്‍ഡാണ് മറ്റൊരു പ്രത്യേകത. സമ്മേളന വേദിയിലെ വിവിധ ബോര്‍ഡുകളും മുളകൊണ്ടു തന്നെ.

സമ്മേളന നാളുകളിലെ ഭക്ഷണാവശ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കൃഷി ചെയ്തുണ്ടാക്കിയ അരിയും പച്ചക്കറികളുമാണ് പാചകത്തിനുപയോഗിക്കുന്നത്.

ലഘുഭക്ഷണ വിതരണത്തിനായി പാളകൊണ്ട് നിര്‍മ്മിച്ച പാത്രങ്ങളും കൗതുകമുണര്‍ത്തുന്നു. ഗ്രീന്‍ പ്രോട്ടോക്കോള്‍ നൂറു ശതമാനവും പാലിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിപ്പിച്ചിരിക്കുന്നത്.

പ്രതിനിധി സമ്മേളന നഗറായ റിജ്യണല്‍ തിയേറ്റര്‍ അങ്കണമാകട്ടെ തണല്‍ മരങ്ങളാല്‍ സമ്പന്നമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here