വരുന്നു, വിണ്ണെയ് താണ്ടി വരുവായ രണ്ടാം ഭാഗം; നായകനായി മാധവന്‍; കൂടെ ഈ മലയാള താരവും

ഗൗതം വാസുദേവ് മോനോന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ വിണ്ണെയ് താണ്ടി വരുവായയുടെ രണ്ടാം ഭാഗം എത്തുന്നു.

എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം എത്തുന്ന ചിത്രത്തില്‍ ചിമ്പു ഇല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. രണ്ടാം ഭാഗത്തില്‍ ചിമ്പു ഇല്ലെന്ന് സംവിധായകന്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഇത് ആരാധകരെ നിരാശരാക്കുന്നുണ്ടെങ്കിലും ചിത്രത്തില്‍ മാധവന്‍ എത്തുന്നുണ്ടെന്ന വാര്‍ത്ത ആശ്വാസം നല്‍കുന്നുണ്ട്.

ചിമ്പു അവതരിപ്പിച്ച കാര്‍ത്തിക്കിന്റെ റോളിലായിരിക്കും മാധവന്‍ എത്തുക. മാധവനു പുറമേ പുനീത് രാജ്കുമാറും, ടൊവിനോ തോമസും സിനിമയിലുളളതായി ഗൗതം മേനോന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മാത്രമല്ല, അനുഷ്‌കയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.

ആരാധകരെ പ്രണയത്തിന്റെ ആഴങ്ങളിലെത്തിച്ച വിണ്ണെയ് താണ്ടി വരുവായ 2010 ലാണ് റിലീസ് ആയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News