ഐപിഎല്ലിനിടെ മോശം പെരുമാറ്റം; പ്രീതി സിന്റയുടെ പരാതിയില്‍ വ്യവസായിക്കെതിരെ കുറ്റപത്രം

മുംബൈ: ഐപിഎല്‍ മത്സരത്തിനിടെ മോശമായി പെരുമാറിയെന്ന ബോളിവുഡ് നടി പ്രീതി സിന്റയുടെ പരാതിയില്‍ വ്യവസായി നെസ് വാഡിയക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

പൊതുജനമധ്യത്തില്‍ മോശമായി പെരുമാറിയെന്നും ദേഹോപദ്രവേമല്‍പ്പിച്ചുവെന്നുമായിരുന്നു നടിയുടെ പരാതി. ബുധനാഴ്ച വൈകിട്ടാണ് മുംബൈ പൊലീസ് സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2014 മെയ് 30നാണ് സംഭവം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയായ തന്നെ പൊതുസമൂഹത്തില്‍ അസഭ്യം പറയുകയും കൈയില്‍ കയറിപ്പിടിച്ച് മോശമായി പെരുമാറുകയും ചെയ്തുവെന്നായിരുന്നു പരാതി.

ടിക്കറ്റ് വിതരണം സംബന്ധിച്ച തര്‍ക്കത്തിനിടെ ശാന്തനാകാന്‍ പറഞ്ഞപ്പോഴായിരുന്നു സംഭവം. കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ കോടതിയില്‍ ഹാജരായിരുന്ന നെസ് വാഡിയക്ക് ജാമ്യം അനുവദിച്ചതായി പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here