കൊലച്ചിരിയുമായി സെല്‍ഫിയെടുത്ത ഉബൈദ്, എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ അടുത്ത അനുയായി; ഫോട്ടോ പകര്‍ത്തിയത് മധു ജീവന് വേണ്ടി യാചിക്കുമ്പോള്‍

തിരുവനന്തപുരം: മധുവിനെ ആള്‍കൂട്ടം വിചാരണ ചെയ്ത് മര്‍ദ്ദിക്കുമ്പോള്‍ സെല്‍ഫിയെടുത്ത ഉബൈദ് എന്‍.ഷംസുദ്ദീന്‍ എംഎല്‍എയുടെ അടുത്ത അനുയായി. ഇയാള്‍ എംഎല്‍എയുടെ കൂടെ നില്‍ക്കുന്നത് അടക്കമുള്ള നിരവധി ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള ഉബൈദിനെ ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഉബൈദിന് പുറമെ ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്. മധുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ഉള്ളവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ പൊലീസ് കൊലപാതകക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

തൃശൂര്‍ ഐജി എം.ആര്‍ അജിത്കുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

ഇന്നലെയാണ് അട്ടപ്പാടി കടുകുമണ്ണ ഊരിലെ 27 വയസുകാരനായ മധുവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

മോഷണം ആരോപിച്ച് പ്രദേശവാസികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം മധുവിനെ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുംവഴി മധു വാഹനത്തില്‍ വച്ച് ശര്‍ദ്ദിച്ചിരുന്നു.

ഇതോടെ പൊലീസ് മധുവിനെ അഗളി ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുന്‍പ് നാട്ടുകാര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മധു പൊലീസിന് മൊഴി നല്‍കിയിരുന്നു.

മധുവിന്റെ കൈയില്‍ ഒരോ പാക്കറ്റ് മല്ലിപ്പൊടിയും മുളകുപൊടിയുമായിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. ഉടുമുണ്ടുരിഞ്ഞ് ശരീരത്തില്‍ കെട്ടിയായിരുന്നു മര്‍ദ്ദനമെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News