മോദിയുടെ കാലത്ത് ശരിക്കും ‘സമയം’ തെളിഞ്ഞത് നീരവ് മോദിക്ക്

നരേന്ദ്രമോദിയുടെ കാലത്ത് ശരിക്കും സമയം തെളിഞ്ഞത് നീരവ് മോദിക്കാണ് . നീരവ് മോദിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ പിടികൂടിയത് നൂറുകണക്കിന് വാച്ചുകളാണ്.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര വാച്ചുകളുടെ വലിയൊരു ശേഖരമാണ് എന്‍ഫോഴ്സ്മെന്റ് റെയ്ഡ് വഴി പിടിച്ചെടുത്തത്. 176 അലമാറകള്‍, 158 കോര്‍ഗ് ബോക്സുകള്‍ 60 പ്ലാസ്റ്റിക് കണ്ടെയ്നറുകള്‍ എന്നിവയിലായാണ് വസ്തുക്കള്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം നീരവ് മോദിയുടെ അമ്മാവനും ബിസിനസ് പങ്കാളിയുമായ മെഹുള്‍ ചോക്‌സിയുടെ ഉടമസ്ഥതയിലുള്ള 9 കാറുകളും പിടികൂടിയിരുന്നു. 3 കോടി വിലയുള്ള റോള്‍സ് റോയ്‌സ്, 2 കോടി വീതം വിലയുള്ള 2 ബെന്‍സ് കാറുകള്‍ 4 കോടി വിലയുള്ള പോര്‍ഷെ എന്നീ കാറുകളാണ് പിടികുടിയത്.

ഇതിനു പിന്നാലെയായിരുന്നു നീരവ് മോദിയുടെ വാച്ച് ശേഖരം പിടികൂടിയിത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News