ബാര്‍ കോഴ കേസ്; അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി; വിധി ആശ്വാസകരമെന്ന് മാണി

ബാര്‍ കോഴ കേസില്‍ മുന്‍ ധനകാര്യമന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന അഭിഭാഷകന്‍ നോബിള്‍ മാത്യുവാണ് കെ.എം.മാണിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ബാര്‍ കോഴ കേസില്‍ സംസ്ഥാന വിജിലന്‍സ് നടത്തുന്ന അന്വേഷണം പര്യാപ്ത്തമല്ലെന്നും, കെ.എം.മാണി വന്‍ സ്വാധിനമുള്ള വ്യക്തിയായതിനാല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഇത് പൂര്‍ണ്ണമായും തള്ളിയ സുപ്രീംകോടതി വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം എന്തെങ്കിലും പിഴവുണ്ടെങ്കില്‍ ഉചിതമായ കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു.

നിലവിലെ അന്വേഷണം പൂര്‍ത്തിയാകാതെ അതില്‍ കുഴപ്പമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ല. സുപ്രീംകോടതി വിധിയെ കെ.എം.മാണി സ്വാഗതം ചെയ്തു.

ഇതേ ആവശ്യമുയര്‍ത്തി നോബിള്‍ മാത്യു നേരത്തെ കേരള ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.പക്ഷെ വിജിലന്‍സ് അന്വേഷണം നടക്കുന്നത് ചൂണ്ടികാട്ടി ഹൈക്കോടതിയും ഹര്‍ജി തള്ളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News