കോഴികളെ പോലെ ദിവസവും മുട്ടയിടുന്നു; ശാസ്ത്രലോകത്തെ നടുക്കി ഈ പതിനാലുകാരന്‍

ശാസ്ത്രലോകത്തെ നടുക്കിയിരിക്കുകയാണ് ഒരു ഇന്‍ഡോനേഷ്യന്‍ പയ്യന്‍. പയ്യന്‍ കോഴികളെ പോലെ ദിവസവും മുട്ടയിടുന്നു. അക്മല്‍ എന്ന പതിനാലുകാരന്‍ ഇതുവരെയിട്ടത് ഇരുപത് മുട്ട.

രണ്ട് മുട്ട ഡോക്ടര്‍മാരുടെ കണ്‍മുന്നില്‍ വച്ച്. ബ്രിട്ടീഷ് പത്രം ഡെയ്‌ലി മെയില്‍ ആണ് ഈ നടുക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. അക്മല്‍ ശരിക്കും മുട്ടയിടാറുണ്ടെന്ന് അവകാശപ്പെടുന്നു.
ഇതുവരെ രണ്ട് ഡസനോളമെങ്കിലും മുട്ടയിട്ടെന്നാണ് അക്മല്‍ പറയുന്നത്.

ഇതേ തുടര്‍ന്ന് എക്‌സ്‌റേ എടുത്ത ഡോക്ടര്‍മാര്‍ ശരിക്കും ഞെട്ടി എന്ന് തന്നെ പറയാം. കുട്ടിയുടെ മലാശയത്തില്‍ ഒരു മുട്ടയുള്ളതായി എക്സറേയില്‍ തെളിഞ്ഞു.

അക്മലിന്റെ ഈ വാദം പിതാവും ശരിവയ്ക്കുന്നുണ്ട്. രണ്ട് വര്‍ഷമായി അക്മല്‍ മുട്ടയിട്ടുവരുന്നതായി ഇയാള്‍ പറഞ്ഞു. ആദ്യത്തെ മുട്ട താന്‍ പൊട്ടിച്ചുമെന്നും മഞ്ഞക്കുരു മാത്രമാണ് അതില്‍ ഉണ്ടായിരുന്നതെന്നും പിതാവ് പരയുന്നു.

എന്നാല്‍ ഇക്കാര്യം ഡോക്ടര്‍മാര്‍ വിശ്വസിക്കുന്നില്ല. ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കില്‍ കുട്ടി മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

അതോടൊപ്പം തന്നെ കോക്ടര്‍മാരുടെ സാന്നിധ്യത്തില്‍വചട്ചു തന്നെ കുട്ടി മുട്ടയിട്ടതിനെക്കുറിച്ച് അവര്‍ ഒന്നും പറയുന്നുമില്ല. സത്യം കണ്ടെത്താന്‍ അക്മലിനെ ഗവേഷകര്‍ അടങ്ങുന്ന സംഘം നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News