പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മധുവിനെ മര്‍ദ്ദിക്കുന്നതിനിടെ സെല്‍ഫിയെടുത്ത ഉബൈദിനെതിരെ വിമര്‍ശനം വ്യാപകമാകുമ്പോള്‍, വിഷയത്തില്‍ വിശദീകരണവുമായി എന്‍. ഷംസുദീന്‍ എല്‍എല്‍എ

ഉബൈദ് മധുവിനെ ഉപദ്രവിച്ചിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തുള്ളൂയെന്നും ഷംസുദീന്‍ പറഞ്ഞു. പ്രദേശത്തെ ഒരു യുഡിഎഫ് പ്രവര്‍ത്തകനാണ് ഇക്കാര്യം തന്നെ രാവിലെ വിളിച്ച് പറഞ്ഞതെന്നും ഷംസുദീന്‍ വിശദീകരിച്ചു.

ഷംസുദീന്‍ പറയുന്നത് ഇങ്ങനെ:

‘ഇന്ന് രാവിലെ യുഡിഎഫിന്റെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകന്‍ എന്നെ വിളിച്ചിട്ട് ഉബൈദ് കാട്ടിലേക്ക് പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തുള്ളൂവെന്നും പറഞ്ഞു.’

‘ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്‍ പോയി പിടിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും അയാള്‍ സെല്‍ഫിയെടുത്ത് സംഭവം പരസ്യമാക്കുക മാത്രമാണ് ചെയ്‌തെതെന്നുമാണ് എന്നെ വിളിച്ചു പറഞ്ഞത്.’

‘ഞാനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്ക് പോകും.’-ഷംസുദീന്‍ പറയുന്നു.