കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി രജനി

കമല്‍ ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് രജനി കാന്ത്. കമല്‍ ഹാസന്റെയും തന്റെയും മാര്‍ഗവും ശൈലിയും രണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണെന്ന് രജനി. രണ്ടും ജനങ്ങളുടെ നന്മയ്ക്കാണെന്നും രജനി തന്റെ ട്വീറ്റില്‍ പറയിന്നു.

തമിഴ്‌നാട്ടിലെ സൂപ്പര്‍സ്റ്റാറുകളായ ഇരുവരം അടുത്ത കാലത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതായുള്ള സൂചനകള്‍ നല്‍കിയത്. രജനികാന്താണ് ആദ്യം പ്രഖ്യാപനവുമായി രംഗത്തു വന്നത് തൊട്ടുപിന്നാലെ കമലും തന്റെ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനവുമായി എത്തി. ഇരുവരും തമ്മില്‍ രാഷ്ട്രീയ സഖ്യം ഉണ്ടാക്കുമോ അതോ മറ്റു പ്രധാന കക്ഷികളുമായി ചേരുമോ, എന്തായിരിക്കും ഇരുവരുടെ പാര്‍ട്ടികള്‍ക്കും ദ്രാവിഡ രാഷ്ട്രീയത്തില്‍ ചെയ്യാന്‍ സാധിക്കുക എന്ന തരത്തില്‍ വ്യാപകമായ ചര്‍ച്ചകളും നടന്നു.

മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തോടെ തമിഴ് രാഷ്ട്രീയത്തില്‍ തനിക്കും ഒരുപാട് ചെയ്യാനുണ്ടെന്ന പ്രഖ്യാപനമാണ് കമല്‍ നടത്തിയത്. പാര്‍ട്ടി പ്രഖ്യാപന ദിവസം കെജ്രിവാളടക്കം നിരവധി നേതാക്കള്‍ കമലിന് ആശംസയര്‍പ്പിക്കാന്‍ എത്തിയിരുന്നു. പിണറായി വിജയനും വീഡിയോകോണ്‍ഫറന്‍സിലൂടെ കമലിന് ആശംസയര്‍പ്പിച്ചിരുന്നു.

രജനിയുടെ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ആരാധകരും ജനങ്ങളും കാത്തിരിക്കുമ്പോളാണ് കമലിന്റെ
രാഷ്ട്രീയപ്രവേശനത്തെ രജനി പ്രശംസിക്കുന്നത്. കമലിന്റെയും തന്റെയും മാര്‍ഗ്ഗവും ശൈലിയും രാണ്ടാണെങ്കിലും ലക്ഷ്യം ഒന്നാണ്. ഇരു പാര്‍ട്ടികളും ജനങ്ങളുടെ നന്മയ്ക്കു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും രജനി തന്റെ ട്വീറ്റില്‍ കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News