ഇറാഖില്‍ നിന്ന് രക്ഷപ്പെടുത്തിയത് ക്രിസ്ത്യാനികളായ നഴ്‌സുമാരെ; ജാതി പറയുന്ന മോദിക്കതിരെ പ്രതിഷേധം; ഇത്രയും അധപതിക്കാമോയെന്ന് ചോദ്യം

മേഘാലയ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പു പ്രചരണത്തില്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫുല്‍ബാരിയില്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് മോദി പരസ്യമായി വര്‍ഗീയത പറഞ്ഞത്.

ഇറാഖില ഇസ്ലാമിക് സ്റ്റേറ്ര ഭീകരുടെ തടവില്‍ നിന്നും രക്ഷപ്പെടുത്തിയ നേഴ്സുമാരെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ഉപയോഗിച്ചത്. ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറാണ് ഇവരെ ഇറാഖില്‍ നിന്നും രക്ഷിച്ച് കേരളത്തിലേക്ക് മടക്കി കൊണ്ടുവന്നത്, ഇവരെല്ലാംതന്നെ ക്രിസ്ത്യാനികളായിരുന്നുവെന്നും മോദി പറഞ്ഞു.

മേഘാലയിലെ രണ്ടാമത്തെ പൊതു പരിപാടിയിലാണ് മോദിയുടെ പ്രസ്താവന. ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ഉദ്ധേശിച്ചായിരുന്നു മോദിയുടെ ഈ പ്രസ്താവന.

ഇതിനിടെ മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധിയും രംഗത്തു വന്നു. എന്തും വിലക്കു വാങ്ങാമെന്ന അഹങ്കാരമാണ് ബിജെപിക്കെന്നു എന്നാല്‍ അതുപയോഗിച്ച് ദൈവങ്ങളെയും വിലയ്‌ക്കെടുക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നത്. കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‌സ് കണ്ണന്താനത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയെ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

ആരാധനാലയങ്ങളുടെയും പള്ളികളുടെയും പുനരുദ്ധാരണ പദ്ധതിയാണ് സ്വദേശ് ദര്‍ശന്‍ .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here