മുകേഷിന്റെ മകന്‍ ശ്രാവണിന്റെ കല്ല്യാണം തീയറ്ററുകളിലെത്തി

മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് നായകനാകുന്ന ചിത്രം കല്ല്യാണം തീയറ്ററുകളിലെത്തി. നവവരനായി ഒരുങ്ങിയാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം കാണാന്‍ ശ്രാവണന്‍ എത്തിയത്.

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കല്യാണവും തുടര്‍ന്നുള്ള രസകരമായ സംഭവങ്ങളും ആണ് പ്രമേയം. തീയറ്ററില്‍ എത്തിയവര്‍ ആദ്യമൊന്നമ്പരന്നു. സിനിമകാണാന്‍ എത്തിയത് ഏതെങ്കിലും കല്ല്യാണമണ്ഡപത്തിലാണോ എന്നായി പലരുടോയും സംശയം.

സംശയത്തിന് ശക്തിപകപരാന്‍ ആതാ വരനെ വരവേല്‍ക്കാനായി ഹാരവും, ബൊക്കയും, നാരങ്ങയുമൊക്കെയായി വധുവിന്റെ ആള്‍ക്കാരെത്തി ഇതോടെ തീയറ്ററില്‍ എത്തിയവര്‍ ഉറപ്പിച്ചു ഇത് കല്ല്യാണമണ്ഡപം തന്നെ.

അമ്പരപ്പ്‌ തീരും മുമ്പേ കല്യാണത്തിന് തയ്യാറായെത്തിയ നവവരന്റെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഇത് കല്ല്യാണം സിനിമയിലെ കല്ല്യാണചെക്കാനാണെന്ന് ഉറപ്പിച്ചത്. കല്യാണം സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് കല്യാണ വേഷത്തിലെത്തിയ നായകന്‍ ശ്രാവണ്‍ മുകേഷും, സിനിമയുടെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് ആരാധകര്‍ക്ക് കല്യാണ വിരുന്ന് സമ്മാനിച്ചത്.

ശരത്തിന്റെ ശാരിയുടേയും കല്യാണവും അത് സൃഷ്ടിക്കുന്ന അനിശ്ചിതത്വവുമാണ് സിനിമയുടെ ഇതിവൃത്തം. നടനും എം.എല്‍.എയു മയ മുകേഷിന്റെ മകന്‍ ശ്രാവണ്‍ മുകേഷ് ആണ് ശരത്തായി വേഷമിടുന്നത്. സിനിമയിലെ തന്റെ കഥാപാത്രക്കുറിച്ച് ശ്രാവണ്‍ വാചാലനാണ്.

വര്‍ഷയാണ് സിനിമയിലെ നായിക. മുകേഷ്, ശ്രീനീവാസന്‍, മാലാ പാര്‍വതി തുടങ്ങിയ പ്രമുഖ താര നിര തന്നെ സിനിമയില്‍ വിവിധ കഥാപാത്രങ്ങലായി എത്തുന്നുണ്ട്. രാജേഷ് നായരാണ് ചിത്രത്തിന്റെ സംവിധാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel