വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണനെതിരെ ഡോ.മുരളീധരകുറുപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

 വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ഡോ.മുരളീധരകുറുപ്പ് തിരിച്ചടിക്കുന്നു. 11 ലക്ഷം രൂപയുടെ മാനഷ്ടക്കേസ് ഫയല്‍ ചെയ്തത് കേരളാ വിസി വിരമിക്കുന്നതിന് തൊട്ട് മുന്‍പത്തെ ദിവസം.
വൈസ് ചാന്‍സിലര്‍ സ്ഥാനത്ത് ഇരുന്ന് തന്നെ മാനസികമായി പീഢിപ്പിച്ച കേരളാ വിസി പികെ രാധാകൃഷ്ണന് അതേ നാണയത്തില്‍ തിരിച്ചടി കൊടുക്കുകയാണ് മുന്‍ സര്‍വ്വകലാശാല കെമസ്ട്രി തലവന്‍ ഡോ.മുരളീധരകുറുപ്പ് .

വിരമിക്കുന്നതിന് അഞ്ച് ദിവസം മുന്‍പ് തന്നെ മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ വിസി സസ്പെന്‍ഡ് ചെയ്തത് ചൂണ്ടികാണിച്ചാണ് വിസിക്കെതിരെ മുരളീധരകുറുപ്പ് വഞ്ചീയൂര്‍ സബ് കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 11 ലക്ഷം രൂപയുടെ മാനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിക്കുന്നത് .

കെമസ്ട്രി ലാബിലെ ഒരു പബ് സെറ്റ് കാണാതെപോയതിന്‍റെ പേരിലാണ് സര്‍വ്വീസ് ജീവിതം അവസാനിക്കാന്‍ കേവലം അഞ്ച് ദിവസം മാത്രം ബാക്കി നിള്‍ക്കെ വൈസ് ചാന്‍സിലര്‍ നേരിട്ടാണ് മുരളീധരകുറുപ്പിനെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ഹൈക്കോടതിയില്‍ സമീപിച്ച മുരളീധരകുറുപ്പ് അനുകൂല വിധി സംമ്പാധിച്ച് സര്‍വ്വീസില്‍ തിരികെ പ്രവേശിക്കുകയായിരുന്നു.

പൂര്‍വ്വകാലത്തെ വൈരാഗ്യം തീര്‍ക്കുന്നതിന് വേണ്ടി തന്നെ കരുവാക്കുകയാണെന്ന് ചൂണ്ടികാട്ടി മുരളീധരകുറുപ്പ് മാനഷ്ടക്കേസ് ഫയല്‍ ചെയ്തത് വിസി വിരമിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസമാണെമന്നത് ശ്രദ്ധേയമായി . മുതിര്‍ന്ന അഭിഭാഷകന്‍ എം.രാജഗോപാലന്‍ നായര്‍ മുഖേനയാണ് മുരളീധരകുറുപ്പ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News