ബലൂണ്‍ പറത്തി വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ്; കേരള വിസി വിരമിച്ചു

കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍ലസിലര്‍ പികെ രാധാകൃഷ്ണന്‍ വിരമിച്ചു. ജീവനക്കാരോ,വിദ്യാര്‍ത്ഥികളോ വിസിക്ക് യാത്രയപ്പ് നല്‍കാന്‍ ഉണ്ടായിരുന്നില്ല.

തന്റെ ഔദ്യോഗിക ജീവിതത്തിന്റെ അവസാന ദിവസം വൈസ് ചാന്‍സിലര്‍ കേവലം ഒരു മണിക്കൂര്‍ മാത്രമാണ് സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്നത്. ബലൂണ്‍ പറത്തിയാണ് വിദ്യാര്‍ത്ഥികള്‍ വൈസ് ചാന്‍സിലറുടെ യാത്രയയപ്പ് ചടങ്ങ് ആഘോഷിച്ചത്.

എല്ലാ അര്‍ത്ഥത്തിലും നിറം കെട്ട ഒരു പടിയിറക്കം , നാല് വര്‍ഷങ്ങള്‍ നീണ്ട തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമിടുമ്പോള്‍ പികെ രാധാകൃഷ്ണനോളം അപമാനിതനായി ഒരു വിസിയും കേരളാ സര്‍വ്വകലാശാലയുടെ പടിയിറങ്ങിയിട്ടില്ല. വൈസ് ചാന്‍സിലര്‍ എന്ന നിലയില്‍ രാവിലെ കേവലം ഒരു മണിക്കൂര്‍ മാത്രമാണ് അദ്ദേഹം ഇന്ന് സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്നത്. പിന്നെ എവിടേക്ക് പോയി എന്ന് വൈസ് ചാന്‍സിലറുടെ അടുപ്പക്കാര്‍ക്ക് പോലും മനസിലായില്ല.

വിരമിക്കുന്ന എല്ലാ സര്‍വ്വകലാശാല തലവന്‍മാര്‍ക്കും ജീവനക്കാരും, വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരായ അധ്യാപകരും ചേര്‍ന്ന് യാത്രയപ്പ് നല്‍കുന്നതാണ് കീഴ്വഴക്കം.എന്നാല്‍ അതിന് വേദിയാവേണ്ട സെനറ്റ് ഹാള്‍ അടഞ്ഞ് തന്നെ കിടന്നു. ജീവനക്കാരുടെ മുഖത്ത് പതിവില്‍ കവിഞ്ഞ ഒരു പ്രസാദം കാണാമായിരുന്നു.

വൈകിട്ട് അഞ്ച് മണിയോടെ വിദ്യാര്‍ത്ഥികള്‍ ബലൂണുമായി സര്‍വ്വകലാശാല പരിസരത്ത് എത്തി. രസകരമായ കമന്റുകള്‍ എഴുതിയ ബലൂണുകള്‍ ഉയര്‍ത്തിയാണ് വിദ്യാര്‍ത്ഥികള്‍ വൈസ്ചാന്‍സിലറുടെ ഒദ്യോഗിക ജീവിതത്തിലെ അവസാനദിനം ആചരിച്ചത്.

വിദ്യാര്‍ത്ഥികളുടെ പ്രതീകാത്മകമായ പ്രതിഷേധം കാണാന്‍ ഒരു വലിയ വിഭാഗം ജീവനക്കാരും തടിച്ച് കൂടി. അഞ്ച് മണിയായതോടെ എതോ ഒരു വിരുതന്‍ മാലപടക്കത്തിന് തീ കൊടുത്തിയതോടെ ജീവനക്കാര്‍ കൂട്ടചിരിയിലായി .

വിരമിക്കുന്ന വിസിമാര്‍ക്ക് നഗരത്തിലെ ഏതെങ്കിലും മുന്തിയ ഹോട്ടലില്‍ വെച്ച് യാത്രയയപ്പ് നല്‍കുന്ന സിന്‍ഡിക്കേറ്റിന്റെ പതിവ് ആഘോഷവും ഇല്ലാതെയാണ് വിസി പടിയിറങ്ങിയത് . സിന്‍ഡിക്കേറ്റ് അംഗമാവും വിസിയുടെ അടുപ്പക്കാരനുമായ കോണ്‍ഗ്രസ് നേതാവ് ഗോപകുമാര്‍ മാത്രമാണ് വൈകിട്ട് സര്‍വ്വകലാശാലയില്‍ ഉണ്ടായിരുന്ന ഏക സിന്‍ഡിക്കേറ്റ് അംഗം.

വിസിയുടെ അടുപ്പക്കാരായ അധ്യാപകര്‍ പോലും അദ്ദേഹത്തിന് യാത്രാമംഗളങ്ങള്‍ നേര്‍ന്നില്ല. നാല് വര്‍ഷത്തിലേറെ നീണ്ട് നിന്ന പീഡനപര്‍വ്വങ്ങളുടെ യുഗം അവസാനിച്ചതിന്റെ സന്തോഷവും , സമാധാനവും എല്ലാവരിലും കാണാമായിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News