പെക്കൂസണ്‍ വില്ലനായി; പെനാല്‍ട്ടി പാ‍ഴാക്കി കൊമ്പന്‍മാര്‍ പുറത്തേക്ക്; അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കലിപ്പടക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ടിവരും

ഐ എസ് എലില്‍ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ ചെന്നെെയ്ക്കെതിരായ മത്സരത്തിൽ സമനില വഴങ്ങിയതോടെ  കേരള ബ്ലാസ്റ്റേ‍ഴ്സ് പുറത്തേക്ക്. പെനാൽറ്റി ഉൾപ്പെടെ നിരവധി അവസരങ്ങൾ പാഴാക്കിയതാണ് കൊമ്പന്‍മാര്‍ക്ക് തിരിച്ചടിയായത്.

മത്സരം ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. ലീഗിൽ ഇനി ബംഗളൂരുവിനെതിരെ അവശേഷിക്കുന്ന അവസാന മത്സരം വിജയിച്ചാലും ഇനി സെമിയിലേക്ക് മുന്നേറാൻ സാധ്യത കുറവാണ്.

അത്ഭുതപ്രകടനം പുറത്തെടുത്ത ഗോള്‍കീപ്പര്‍ കരൺ ജിത്ത് സിംഗാണ് ചെന്നെെയ്‌നിനെ  രക്ഷിച്ചത്. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ബാൽവിൻസണെ ഫൗൾ ചെയ്‌തതിന് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച പെനാൽറ്റി പെക്കൂസൺ പാഴാക്കിയതും മഞ്ഞപ്പടയ്ക്ക് ശാപമായി.

ദുർബലമായ പെനാൽറ്റി ഷോട്ട് ഗോളി കരൺ ജിത്ത് സിംഗ തടുത്തിടുകയായിരുന്നു.  17 കളികളിൽ നിന്ന് 25 പോയിന്‍റുമായി ബ്ലാസ്റ്റേ‍ഴ്സ് പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ഒരു മത്സരം കുറച്ച് കളിച്ചിട്ടുള്ള ജംഷഡ്പൂര്‍ എഫ് സി 26 പോയിന്‍റുമായി നാലാം സ്ഥാനത്തുണ്ട്.

അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ബ്ലാസ്റ്റേ‍ഴ്സിന് പ്ലേ ഓഫിലെത്താന്‍ സാധിക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here