ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷം; കേജരിവാളിന്റെ വീട്ടില്‍ റെയ്ഡ്

ദില്ലി: ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു. ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ കൈയേറ്റം ചെയ്‌തെന്ന് ചീഫ് സെക്രട്ടറിയുടെ പരാതിയില്‍ കേജരിവാളിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.

ചീഫ് സെക്രട്ടറി അന്‍ഷുപ്രകാശിനെ എഎപി എംഎല്‍എമാര്‍ മര്‍ദിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ദില്ലി മുഖ്യമന്ത്രി കേജരിവാളിന്റെ വസതിയില്‍ റെയിഡ് നടത്തിയത്. 70ഓളം പോലീസുകാരുടെ സംഘമാണ് റെയ്ഡിനെത്തിയത്. വീട്ടില്‍ നിന്നും 21 സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തെന്ന് പോലീസ് അറിയിച്ചു.

എന്നാല്‍ പോലീസ് നടപടിക്കെതിരെ കേജരിവാള്‍ രംഗത്തെത്തി. ആരോപണത്തിന്റെ പേരില്‍ വലിയൊരു സംഘം പൊലീസുകരെയാണ് വീട്ടിലേക്ക് വിട്ടത്. ജസ്റ്റിസ് ലോയയുടെ കേസിലും ഇതേ പരിഗണന കാണിക്കണമെന്നും, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ചോദ്യം ചെയ്യാന്‍ തയ്യാറാവണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയില്‍ കെജ്രിവാളിന്റെ വസതിയില്‍ വെച്ച് തന്നെ എഎപിയുടെ എംഎല്‍എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജാര്‍വാള്‍ എന്നിവര്‍ മദിച്ചതായും സംഭവം കെജ്രിവാള്‍ കണ്ടതായും അന്‍ഷുപ്രകാശ് ആരോപിച്ചിരുന്നു.

ഇതോടെ ദില്ലിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായി. മന്ത്രിമാര്‍ ഉടന്‍തന്നെ ലെഫ്.ഗവര്‍ണറെ കാണും. സര്‍ക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള തര്‍ക്കം തീര്‍ക്കണമെന്ന് ആവശ്യപ്പെടും. എന്നാല്‍ ആന്‍ഷു പ്രകാശ് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന വാദവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News