അക്രമരാഷ്ട്രീയത്തിനെതിരെ നിരാഹാരം കിടക്കാന്‍ കെ.സുധാകരന് എന്ത് യോഗ്യത; ആഞ്ഞടിച്ച് രക്തസാക്ഷി നാണുവിന്റെ കുടുംബവും #WatchVideo

കണ്ണൂര്‍: കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തെ എതിര്‍ത്ത് നിരാഹാരം കിടക്കുന്ന കെ.സുധാകരനെതിരെ ആഞ്ഞടിച്ച് രക്തസാക്ഷി കെ.നാണുവിന്റെ കുടുംബം.

നിരപരാധിയായ നാണുവിനെ ക്വട്ടേഷന്‍ സംഘത്തെ വിട്ട് ബോംബെറിഞ്ഞ് കൊന്നത് സുധാകരന്റെ ഗുണ്ടാ സംഘമാണെന്ന് സുധാകരന്റെ സന്തത സഹചാരി 2012ല്‍ വെളിപ്പെടുത്തിയിരുന്നു.

1992 ജൂണ്‍ 13നാണ് കെ.നാണുവിനെ കണ്ണൂരുകാര്‍ക്ക് നഷ്ടപ്പെട്ടത്. കണ്ണൂര്‍ സേവറി ഹോട്ടലില്‍ ജോലി ചെയ്തിരുന്ന നാണുവിനെ കെ.സുധാകരന്‍ നിയോഗിച്ച ക്വട്ടേഷന്‍ സംഘമാണ് കൊലപ്പെടുത്തിയതെന്ന് സുധാകരന്റെ സന്തത സഹചാരിയായിരുന്ന പ്രശാന്ത് ബാബു 2012 ല്‍ വെളിപ്പെടുത്തിയിരുന്നു.

പറക്കം മുറ്റാത്ത മൂന്നു കുട്ടികളെ വളര്‍ത്താന്‍ നാണുവിന്റെ ഭാര്യ അനുഭവിച്ച വേദന ഒരു പക്ഷേ ആര്‍ക്കും പറഞ്ഞാല്‍ മനസ്സിലാവില്ല. സേവറി ഹോട്ടലിന്റെ മുതലാളിയും നാണുവിന്റെ സുഹൃത്തുമായ രാജനെ കൊലപ്പെടുത്താനാണ് ക്വട്ടേഷന്‍ സംഘം സ്ഥലത്തെത്തിയത്.

ക്വട്ടേഷന്‍ സംഘം ബോംബേറിഞ്ഞപ്പോള്‍ ഭക്ഷണപാത്രവുമായി നില്‍ക്കുകയായിരുന്നു നാണു. ഈ സമയം ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ട രാജന്‍ ഹോട്ടലിന്റ കൗണ്ടറിലുണ്ടായിരുന്നു.

സംഭവത്തെ കുറിച്ച് രാജന്‍ വിവരിക്കുന്നതിങ്ങനെ നഷ്ടപ്പെട്ടതിനെക്കുറിച്ച് ഓര്‍ത്ത് സങ്കടപ്പെട്ടിട്ട് കാര്യമില്ല എന്ന് നാണുവിന്റ കുടുംബത്തിനറിയാം.

മരണം കീഴടക്കിയെങ്കിലും കണ്ണൂരിന്റെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രമാണ് കെ.നാണു ഇപ്പോഴും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News