ആശ്വാസ ജയം സ്വന്തമാക്കാനൊരുങ്ങി ദില്ലി ഡൈനാമോസ് ഇന്നിറങ്ങും

സ്വന്തം ഗ്രൗണ്ടില്‍ ആശ്വാസ ജയം തേടി ദില്ലി ഡൈനാമോസ് ഇന്നിറങ്ങും. അത്‌ലറ്റികോ ഡി കോല്‍ക്കത്തയാണ് ദില്ലിയുടെ എതിരാളികള്‍. പ്ലേ ഓഫില്‍ നിന്നും പുറത്തായെങ്കിലും ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വൈകിട്ട് 8 മണിക് ദില്ലി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം.

അവസാന സ്ഥാനത്ത് നിന്നും മുകളിലോട്ട് കയറിയ ആത്മവിശ്വാസത്തിലാണ് ഡല്‍ഹി ഡയനാമോസ്. കൊല്‍ക്കത്തയെ നേരിടുമ്പോള്‍ മറ്റൊരു വിജയത്തിലൂടെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആശ്വാസ ജയം സ്വന്തമാക്കാനാണ് ദില്ലി ഇന്നിറങ്ങുക. കഴിഞ്ഞ മത്സരം വരെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു. എഫ്‌സി ഗോവയുമായി സമനില പിടിച്ചതിലൂടെയാണ് പട്ടികയില്‍ ഒരു സ്ഥാനം മുകളിലേക്ക് കയറാന്‍ അവസരം ലഭിച്ചത്.

ഈ ടൂര്‍ണ്ണമെന്റില്‍ ക്ലബ്ബിനെ നല്ല നിലയില്‍ എത്തിച്ച് അവസാനിപ്പിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. ഏറ്റവും അവസാന സ്ഥാനത്ത് ഇരിക്കുക നല്ലതല്ലെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഞങ്ങള്‍ ചിന്തിക്കുന്നില്ലെന്ന് ഡല്‍ഹി ഡയനാമോസ് കോച്ച് മിഗ്വേല്‍ പോര്‍ച്ചുഗല്‍ പറഞ്ഞു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തതിനാല്‍ ഈ മത്സരം വിജയിക്കാന്‍ തന്നെ ശ്രമിക്കുമെന്ന് കൊല്‍ക്കത്തയുടെ കോച്ച് വെസ്റ്റ്‌വുഡ് പറഞ്ഞു.

തുടര്‍ച്ചായ പരാജയങ്ങള്‍ മറക്കാന്‍ വെസ്റ്റ്‌വുഡിന് ഒരു ജയം വേണം. വിദേശ കളിക്കാര്‍ അടക്കം പലരും പരിക്കിന്റെ പിടിയിലാണ്. എന്നാലും ജയിക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസമെന്നും വെസ്റ്റ്‌വുഡ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News