നീരവിനെ സംരക്ഷിച്ച് മോദി; പിഎന്‍ബി തട്ടിപ്പുകേസില്‍ മോദിയുടെ പ്രതികരണം

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിയുടെ പേരു പരാമര്‍ശിക്കാതെ പ്രധാനമന്ത്രിയുടെ പ്രതികരണം. തട്ടിപ്പ് നടത്തിയ ആരെയും വെറുതെ വിടില്ല. പൊതുപണം കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു.

എന്നാല്‍ നീരവിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിനു ലഭിച്ച പരാതികളെ കുറിച്ചോ, ദാവോസില്‍ നീരവ്  മോദിക്കൊപ്പം ഉണ്ടായിരുന്നതിനെ കുറിച്ചോ പ്രതികരിക്കാനും നരേന്ദ്ര മോദി തയ്യാറായിട്ടില്ല.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നത് മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കും ആരോപണങ്ങള്‍ നീട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ നരേന്ദ്ര മോദി മൗനം വെടിയണമെന്നും, ഉത്തരം പറയണമെന്നും ആവശ്യപ്പെട്ടിരുന്നു. ദാവോസില്‍ മോദിക്കൊപ്പം നീരവ് മോദി പങ്കെടുത്ത ചിത്രവും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ തട്ടിപ്പ് പുറത്തുവന്ന് രണ്ടാഴ്ച്ച ആകുമ്പോഴാണ് പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായത്. ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ഗ്ലോബല്‍ ബിസിനസ്സ് മീറ്റില്‍ പങ്കെടുക്കുകയായിരുന്നു നരേന്ദ്രമോദി. നീരവ് മോദിക്കെതിരെ 2016 മുതല്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ലഭിച്ചത് നിരവധി പരാതികളാണ്.

കേസ് രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ദാവോസില്‍ മോദിക്കൊപ്പം നിരവും പങ്കെടുത്തത്. ഈക്കാര്യങ്ങളില്‍ എല്ലാം നരേന്ദ്രമോദി ഇപ്പോഴും പ്രാതികരിക്കാന്‍ തയ്യാറായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News