സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്ക്; ആരാധകര്‍ ആവേശത്തില്‍

അശ്ലീല ചിത്രങ്ങള്‍ ഉപേക്ഷിച്ചെങ്കിലും ഇപ്പോഴും ഗ്ലാമറസ് ചിത്രങ്ങള്‍ മാത്രം ചെയ്യുന്ന ബോളിവുഡ് താരം സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു.

മെയ് 26ന് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ താന്‍ വീണ്ടുമെത്തുമെന്ന സന്ദേശം സണ്ണി ലിയോണ്‍ തന്നെയാണ് ആരാധകരോട് പങ്കുവെച്ചത്.

തിരുവനന്തപുരത്ത് മൂന്ന് മണിക്കൂക നീളുന്ന നൃത്തപരിപാടിക്കായാണ് എത്തുന്നതെന്നും സണ്ണി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ഒരു ധരകാര്യ സ്ഥാപനമാണ് തിരുവനന്തപുരത്ത് സണ്ണിയുടെ ദ ഇന്ത്യന്‍ ഡാന്‍സ് ബിനാലെ ഒരുക്കുന്നത്.

ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൊച്ചിയില്‍ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം താരത്തെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു. വന്‍ ജനാവലിയാണ് കൊച്ചിയിലെ നഗര വീഥിയില്‍ അന്ന് തടിച്ചു കൂടിയത്. അന്നത്തെ ആള്‍ക്കൂട്ടത്തെ സ്‌നേഹക്കടല്‍ എന്നാണ് താരം വിശേഷിപ്പിച്ചത്.

എന്റെ കാര്‍ കൊച്ചിയുടെ സ്‌നേഹ സാഗരത്തില്‍ മുങ്ങിയപ്പോള്‍ എന്നു അടികുറിപ്പോടെ ജനക്കൂട്ടത്തിന്റെ ചിത്രം സണ്ണി സോഷ്യല്‍ മീഡിയയിലും പങ്കുവെച്ചിരുന്നു.

മോഡലിങ്ങില്‍ പിടിച്ചുനില്‍ക്കാന്‍ മേനിപ്രദര്‍ശനം കൂടിയേ തീരൂവെന്ന തിരിച്ചറിവിലാണ് സണ്ണി പോണ്‍ സിനിമകളിലെത്തിയത്. പിന്നീട് സല്‍മാന്‍ ഖാന്‍ അവതാരകനായെത്തിയ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയില്‍ നിന്ന് മഹേഷ് ഭട്ടാണ് സണ്ണിയെ കണ്ടെത്തി ബോളിവുഡിലെത്തിക്കുന്നത്.

ആദ്യ ചിത്രം ജിസം 2 വാണിജ്യ വിജയം നേടിയതോടെ സണ്ണിയും ശ്രദ്ധിക്കപ്പെട്ടു. റായിസില്‍ ഷാരൂഖ് ഖാനൊപ്പം ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ സണ്ണിയുടെ താരമൂല്യവും ഉയര്‍ന്നു.

അക്ഷയ് കുമാറിന്റെയും അജയ് ദേവഗണിന്റെയും ചിത്രങ്ങളിലും വേഷമിട്ടതോടെതാണ് ഈ താരസുന്ദരി യുവത്വത്തിന്റെ ആഘോഷമായി മാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News