സര്‍ക്കാര്‍ അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഒപ്പം; തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണം

തൃശൂര്‍: എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്‌‌‌ദാനങ്ങള്‍ വളരെ വേഗത്തില്‍ നടപ്പാക്കണമെന്ന് സിപിഐ എം സംസ്ഥാന സമ്മേളനം. അടിസ്ഥാന വിഭാഗങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമൊപ്പമാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പരിപാടികള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടിയും സജീവമായി ഇടപെടണം.

ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ പരിപാടികള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്നും ചര്‍ച്ച ഉയര്‍ന്നതായി സംസ്ഥാന സമ്മേളന പരിപാടികള്‍ വിശദീകരിച്ച് വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രകമ്മിറ്റിയംഗങ്ങളായ എ വിജയരാഘവനും എളമരം കരീമും പറഞ്ഞു.

വര്‍ഗീയതയുടെ സ്വാധീനം വളര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. അന്യമത വിദ്വേഷം കൊച്ചുകുട്ടികളില്‍ പോലും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടി ഇടപെടുമ്പോള്‍ ജാഗ്രത ഉണ്ടാകേണ്ടതുണ്ട്. ആശയപരമായി വേണം വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടത്. യാതൊരുവിധ അക്രമങ്ങളെയും പാര്‍ട്ടി പ്രോത്സാഹിപ്പിക്കില്ല.

സംഘപരിവാര്‍ വര്‍ഗീയതവത്‌‌‌കരണത്തിനെതിരെ അണിനിരക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിദ്രോഹ നടപടികള്‍ക്കെതിരെ അടുത്തമാസം 15ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുകയാണ്. വര്‍ഗീതയുടെ മറവില്‍ നവ ഉദാരവത്കരണ നടപടികള്‍ നടപ്പാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്.

ധനകാര്യമേഖലയിലെ പരിഷ്‌കാരങ്ങളെക്കുറിച്ചും പ്രമേയം അവതരിപ്പിച്ചു. ബാങ്കുകള്‍ സ്വകാര്യവത്കരിച്ച് പണം മോഷ്ടിക്കുകയാണ് ചെയ്യുന്നത്. ആഗോളസാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യയിലെ ബാങ്കുള്‍ പിടിച്ചുനിന്നിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ ധനകാര്യ പരിഷ്‌കാരങ്ങള്‍ ബാങ്കുകളുടെ വിശ്വാസ്യത തന്നെയാണ് തകര്‍ക്കുന്നത്.

ഇത്തരം നയങ്ങള്‍ക്കെതിരെ പാര്‍ട്ടി നിരന്തരം പ്രക്ഷോഭത്തിലാണ്. ജിഎസ്‌‌‌ടി, നോട്ടുനിരോധനം തുടങ്ങിയവക്കെതിരെ ശക്തമായ പോരാട്ടമാണ് സിപിഐ എം നടത്തിയതെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പി ബിജു എംപിയും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News