ജഡ്ജസ് പ്ലീസ് നോട്ട് ശവംതീനി ഓണ്‍ സ്‌റ്റേജ്; കുമ്മനടിയുടെ ആശാനെ വലിച്ച് കീറി ഒട്ടിച്ച് സോഷ്യല്‍മീഡിയയുടെ താക്കീത്

പരിഷ്‌കൃതരെന്ന ആവകാശപ്പെടുന്ന കാട്ടാളന്‍മാര്‍ അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി തല്ലിക്കൊന്നതിന്റെ വേദനയിലാണ് കേരളീയ ജനത. രാഷ്ട്രീയമായ മുതലെടുപ്പുകള്‍ക്കപ്പുറം കേരളീയ സമൂഹം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇനിയൊരു മധു പരിഷ്‌കൃതരെന്ന് വിശ്വസിക്കുന്ന കേരളീയ സമൂഹത്തിലുണ്ടാകരുതെന്നതു തന്നെയാണ് ഏവരും ആവശ്യപ്പെടുന്നത്. ഒപ്പം കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണമെന്ന ആഗ്രഹവും പങ്കുവയ്ക്കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാരും പൊലീസും സമസ്ത ജനവിഭാഗവും മധുവിനൊപ്പമാണ്. രാഷ്ട്രീയമായുള്ള മുതലെടുപ്പിന്നുള്ള അവസരമല്ലെന്ന ഉറച്ച ബോധ്യമാണ് കേരളം ഇതുവരെയും കാട്ടിയത്.

എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വിഷയത്തെ രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യാനുള്ള തീവ്രശ്രമത്തിലാണ്. മറ്റ് ബിജെപി നേതാക്കള്‍ പോലും സംഭവത്തെ രാഷ്ട്രീയവത്കരിച്ച് നേട്ടം കൊയ്യാന്‍ ശ്രമിച്ചിട്ടില്ലെന്നും എടുത്ത് പറയേണ്ടതു തന്നെ.

മനുഷ്യത്വമില്ലാതെ മധുവിനെ തല്ലിക്കൊന്നവര്‍ ആ യുവാവിനെ കെട്ടിയിട്ടത് പോലെ കൈകള്‍ രണ്ടും ശരീരത്തോട് ചേര്‍ത്ത് കെട്ടി പ്രതിഷേധിക്കുന്നതായി ഭാവിച്ചുകൊണ്ടാണ് കുമ്മനം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചത്.

സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കുമ്മനം കുമ്മനടിക്കാനുള്ള നീക്കവുമായി രംഗത്തെത്തിയത്. എന്നാല്‍ ബിജെപി അധ്യക്ഷനെ കണക്കിന് പരിഹസിച്ച് താക്കിത് നല്‍കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

രൂക്ഷവിമര്‍ശനമാണ് കുമ്മനം ഏറ്റുവാങ്ങുന്നത്. ദുരന്തത്തിനിടയിലും രാഷ്ട്രീയ ലാഭത്തിന്റെ കണ്ണുമായി കുമ്മനടിക്കാന്‍ നോക്കുന്ന ശവംതീനിയെന്ന് പോലും വിമര്‍ശിക്കുന്നവരുണ്ട്.
ചുവപ്പും നീലയും നിറത്തിലുള്ള ഷാളുകള്‍ കയ്യില്‍ കെട്ടി പലപോസുകളില്‍ നില്‍ക്കുന്ന ചിത്രങ്ങളുമായാണ് കുമ്മനം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.

കുമ്മനത്തിന്റെ രാഷ്ട്രീയ നാടകത്തെ ഇതെന്താ ഫാന്‍സി ഡ്രസ് മത്സരമാണോയെന്ന് ചോദിക്കുന്നവര്‍ ബിജെപി അധ്യക്ഷന്‍ കുറച്ചുകൂടി പക്വത കാണിക്കണമെന്നും ചൂണ്ടികാട്ടിയിട്ടുണ്ട്.

ഒരല്‍പ്പം ഉളുപ്പുണ്ടെങ്കില്‍ ഇങ്ങനെ ലാഭക്കണ്ണുമായി കറങ്ങി നടക്കില്ലല്ലോയെന്ന് ഓര്‍മ്മിപ്പിക്കുന്നവരും കുറവല്ല. വേഷം കെട്ടി രാഷ്ട്രീയം പറയേണ്ട വിഷയമല്ല ഇതെന്നും കേരളത്തില്‍ ഇത്തരം കുമ്മനടികള്‍ വിലപ്പോകില്ലെന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

നിരവധി ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പിന്റെ ലാഭകണ്ണുകള്‍ മാറ്റിവെച്ച് വേണം അട്ടപ്പാടിയിലേക്ക് വണ്ടികയറാനെന്ന താക്കീതും സോഷ്യല്‍ മീഡിയ നല്‍കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News